Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അഫ്ഗാൻ ജയിലിൽ നിന്നു മോചിപ്പിക്കപ്പെട്ട 25 ഐഎസ് തീവ്രവാദികൾ ഇന്ത്യയടക്കം രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം. ഇതേത്തുടർന്ന് വിമാനത്താവളങ്ങളിലും തീരദേശങ്ങളിലും ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. ഐഎസ് തീവ്രവാദികൾ മലയാളികളായ നിമിഷ ഫാത്തിമയും സോണിയയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ജയിൽ മോചിതരായ ഇവർ നേരത്തെ നംഗർഹാറിലേക്ക് പോയി എന്നായിരുന്നു വിവരം. എന്നാൽ ഇവർ നംഗർഹാറിലേക്ക് പോയിട്ടില്ല. മറിച്ച് വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, തീരദേശമേഖലകൾ എന്നിവ വഴി ഇന്ത്യയിലേക്ക് തിരികെയെത്താനാണ് ഇവരുടെ ശ്രമം. 25 പേർ ഉള്ള സംഘത്തോടൊപ്പം സ്ത്രീകളും കുട്ടികളും ചേർന്നിട്ടുണ്ട്. തുറമുഖങ്ങൾ, തീരദേശമേഖലകൾ എന്നിവിടങ്ങളിൽ ഇന്റലിജൻസ് ബ്യൂറോ ജാഗ്രതാ നിർദ്ദേശം നൽകി. ഏറ്റവും അധികം സാധ്യത കൽപിക്കുന്ന നേപ്പാൾ അതിർത്തിയിലും നിരീക്ഷണം ശക്തമാണ്.
ഐഎസിൽ ചേരാൻ രാജ്യംവിട്ട മകൾ ആയിഷയേയും (സോണിയ) ചെറുമകളേയും തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ തടവിൽ കഴിയുന്ന ആയിഷയെ തിരികെയെത്തിക്കണമെന്നാണ് പിതാവ് സെബാസ്റ്റ്യൻ സേവ്യർ ആവശ്യപ്പെട്ടിരുന്നത്. അങ്ങനെ വന്നാൽ തടവിൽ കഴിയുന്ന ആയിഷയെ വിദേശത്തു നിന്നും വന്ന് ഭീകര പ്രവർത്തനം നടത്തിയതിന് തൂക്കിലേറ്റുമെന്ന് പിതാവ് ഹർജിയിൽ പറഞ്ഞിരുന്നു.ആയിഷയുടെ മകൾ സാറയ്ക്ക് ഏഴ് വയസാണ് ഇപ്പോൾ പ്രായം. ആയിഷ ദേശീയ അന്വേഷണ ഏജൻസി രജിസ്റ്റർ ചെയ്ത യുഎപിഎ കേസിൽ പ്രതിയാണ്. അഫ്ഗാനും ഇന്ത്യയും തമ്മിൽ കുറ്റവാളികളെ കൈമാറാനുള്ള കരാർ ഉള്ളതിനാൽ ആയിഷയെ തിരികെയെത്തിക്കണമെന്ന് ഹർജിയിൽ വ്യക്തമാക്കിയിരുന്നു. 2016 ലാണ് ഐഎസിൽ ചേരുന്നതിനായി ഭർത്താവ് അബ്ദുൾ റഷീദിനൊപ്പം ആയിഷ അഫ്ഗാനിസ്ഥാനിലേക്ക് പോയത്.
28.73°C








