Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:13 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൃക്കാക്കര നഗരസഭയിലെ കൈയാങ്കളിയിൽ കൗൺസിലർമാർക്കെതിരെ കേസ് എടുത്തു. ഭരണപക്ഷ, പ്രതിപക്ഷ കൗൺസിലർമാർക്കെതിരെയാണ് തൃക്കാക്കര പൊലീസ് കേസ് എടുത്തത്. നഗരസഭ അധ്യക്ഷയെ തടഞ്ഞു വച്ചതിനും, അതിക്രമത്തിനുമാണ് ഇടതു കൗൺസിലർമാർക്കെതിരെ കേസ്.എൽഡിഎഫ് കൗൺസിലർമാരെ മർദിച്ചു എന്ന പരാതിയിലാണ് യുഡിഫ് കൗൺസിലർമാർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്. എൽഡിഎഫിൻറെ 16 കൗൺസിലർമാർക്കെതിരെയും യുഡിഫിൻറെ രണ്ട് കൗൺസിലർമാർക്കെതിരെയുമാണ് പൊലീസ് നടപടി.അതേസമയം നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാരുടെ സമരം ഇന്നും തുടരുകയാണ്. നഗരസഭാ അദ്ധ്യക്ഷ രാജിവെക്കുന്നത് വരെ സമരം തുടരുമെന്ന് പ്രതിപക്ഷ കൗൺസിലർ ജിജോ പറഞ്ഞു. നഗരസഭാ സെക്രട്ടറി സീൽ ചെയ്ത ഓഫീസിൽ അധ്യക്ഷ അജിത തങ്കപ്പനെത്തിയത് തെളിവുകൾ നശിപ്പിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

Readers Comment

Add a Comment