Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:15 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടി നിൽക്കുന്നതിൽ ആശങ്ക വേണ്ടെന്ന് അന്താരാഷ്‌ട്ര വിദഗ്‌ധർ. ഞായറാഴ്ചത്തെ ലോക്‌ഡൗണും രാത്രി കർഫ്യുവും ഒഴിവാക്കി സ്‌കൂളുകൾ തുറക്കാമെന്നും അന്താരാഷ്‌ട്ര വിദഗ്‌ധർ അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിലാണ് അന്താരാഷ്‌ട്ര വിദഗ്‌ധർ നിർദേശം മുന്നോട്ട് വച്ചത്.ഒന്നാം തരംഗം ചെറുക്കുന്നതിൽ മുന്നിട്ടുനിന്ന കേരളത്തിന് രണ്ടാം വ്യാപനത്തിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും രോഗ തീവ്രതയും മരണ നിരക്കും കുറയ്ക്കുന്നതിൽ കേരളം വിജയിച്ചുവെന്നും യോഗത്തിൽ വിദഗ്‌ധർ അഭിപ്രായപ്പെട്ടു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ വിദഗ്‌ധരും സംസ്ഥാനത്ത മെഡിക്കൽ കോളജ് മേധാവികളും പങ്കെടുത്ത യോഗം മൂന്നു മണിക്കൂറിലേറെ നീണ്ടു. ആദ്യമായാണ് കൊവിഡിനെ കുറിച്ച് സമഗ്രമായ യോഗം നടക്കുന്നത്.ഇപ്പോഴത്തെ രോഗ വ്യാപനം രണ്ടു മാസം തുടരും. തുടർന്ന് പനിക്ക് സമാനമായി വൈറസ് ഏതാനും വർഷങ്ങൾ കൂടിയുണ്ടാകും. കൊവിഡിനൊപ്പം ജീവിതമെന്ന ശൈലി സ്വീകരിക്കേണ്ടി വരുമെന്നും വിദഗ്‌ധർ അഭിപ്രായപ്പെട്ടു.പുതുതായി ഉണ്ടായ വകഭേദങ്ങൾ കൊവിഡ് വാക്‌സിനെ അതിജീവിക്കുന്നതാണ്. എന്നാൽ വാക്‌സിൻ എടുക്കുന്നത് രോഗ തീവ്രതയും മരണ നിരക്കും കുറയ്ക്കും. അഞ്ചിനും പതിനഞ്ചിനും ഇടയിലുള്ള കുട്ടികളിൽ രോഗവ്യാപന സാധ്യത കുറവാണെന്നും മുതിർന്നവരിലെ വാക്‌സിനേഷൻ പൂർത്തിയാക്കുന്നതോടെ കേരളം സുരക്ഷിതമാകുമെന്നും വിദഗ്‌ധർ പറഞ്ഞു

Readers Comment

Add a Comment