Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:09 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തലസ്ഥാനത്ത് മൂന്ന് വയസുകാരിയോട് പൊലീസിൻറെ ക്രൂരത. നെയ്യാറ്റിൻകര ബാലരാമപുരത്ത് വാഹന പരിശോധനയ്ക്കിടെ മൂന്ന് വയസുകാരിയെ കാറിനുള്ളിൽ പൂട്ടിയിട്ട് പൊലീസ്. കഴിഞ്ഞ ഫെബ്രുവരി 23നായിരുന്നു സംഭവം.കുന്നത്തുകാൽ മണിവള സ്വദേശി ഷിബു കുമാറും ഭാര്യ അഞ്ജന സുരേഷും തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ വഴിയിൽ വച്ച് അമിത വേഗത ആരോപിച്ച് പൊലീസ് തടഞ്ഞു നിർത്തുകയും 1500 രൂപ പിഴ ഈടാക്കുകയും ചെയ്‌തു. കൈയിൽ 500 രൂപ മാത്രമുണ്ടായിരുന്ന ബിജു അക്കാര്യം ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും പൊലീസ് ചെവിക്കൊള്ളാൻ തയാറായില്ല.പിഴ അടക്കാൻ വൈകിയതിനാലും നിയമലംഘനം ചൂണ്ടിക്കാട്ടിയും പ്രകോപിതനായ ഉദ്യോഗസ്ഥൻ ഷിബുവിനെ കൈയേറ്റം ചെയ്യാൻ മുതിർന്നു. ഈ സമയം വാഹനത്തിലുണ്ടായിരുന്ന അഞ്ജന കുട്ടിയെ കാറിൽ തനിച്ചാക്കി ഷിബുവിൻറെ അടുത്തേക്ക് എത്തി. പ്രകോപിതനായ പൊലീസുദ്യോഗസ്ഥൻ വാഹനത്തിൽ കയറി വാഹനത്തിൻറെ താക്കോൽ കൈക്കലാക്കി കുട്ടിയുടെ കരച്ചിൽ പോലും കേൾക്കാതെ കാറിൻറെ വാതിൽ ലോക്ക് ചെയ്തു.കുട്ടിയുടെ നിലവിളി ഉയർന്നപ്പോൾ മാതാവിൻറെ അഭ്യർഥന മാനിച്ച് വാഹനം പിന്നീട് തുറന്നു. മണിക്കൂറുകൾ കാത്തുനിന്ന് അതുവഴി വന്ന രണ്ട് സുഹൃത്തുക്കളിൽ നിന്നായി ആയിരം രൂപ സംഘടിപ്പിച്ച പിഴയടച്ചാണ് കുടുംബം മടങ്ങിയത്.

ഇവരെ തടഞ്ഞുവച്ച സമയത്ത് രാഷ്‌ട്രീയക്കാരുടേതുൾപ്പെടെ നിരവധി വാഹനങ്ങൾ നിയമലംഘനം നടത്തി കടന്നുപോയെങ്കിലും പൊലീസ് മൗനം പാലിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.

Readers Comment

Add a Comment