Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:09 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എ.പി.ജെ. അബ്ദുൾകലാം സാങ്കേതിക ശാസ്ത്ര സർവകലാശാല നടത്തിവരുന്ന ആറാം സെമസ്റ്റർ ബി.ടെക് പരീക്ഷകൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രത്യേക അനുമതി ഹർജി സുപ്രീംകോടതി തള്ളി. കോവിഡ് ബാധമൂലമോ അനുബന്ധ പ്രശ്‌നങ്ങൾ കൊണ്ടോ പരീക്ഷ എഴുതാനാകാത്ത വിദ്യാത്ഥികൾക്ക് മറ്റൊരു അവസരം നൽകുമെന്നും അത് അവരുടെ ആദ്യ ചാൻസ് ആയി തന്നെ പരിഗണിക്കുമെന്നും സർവകലാശാല സുപ്രീം കോടതിയെ അറിയിച്ചു.  ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ  നിശ്ചയിച്ചത് പോലെ പരീക്ഷകളുമായി മുന്നോട്ടു പോകാൻ  സർവകലാശാലയ്ക്ക് സുപ്രീം കോടതിഅനുമതി നൽകിയത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് പരീക്ഷകൾ നിർത്തിവെക്കുകയോ ഓൺലൈനായി നടത്തുകയോ വേണമെന്നാവശ്യപ്പെട്ട് വിവിധ എഞ്ചിനീയറിങ് കോളേജുകളിൽ നിന്നുള്ള 29 ആറാം സെമസ്റ്റർ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.

Readers Comment

Add a Comment