Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:09 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന കൊവിഡിൻറെ തീവ്രവ്യാപനം പത്ത് ദിവസത്തിനുള്ളിൽ കുറയുമെന്ന് സർക്കാരിൻറെ കൊവിഡ് റിപ്പോർട്ട്. ഓണം, പെരുന്നാൾ തുടങ്ങിയ ആഘോഷങ്ങളാണ് വ്യാപനം കൂട്ടിയത്. ഈ കാലയളവിൽ പത്ത് ദിവസത്തിനിടെ രോഗത്തിൻറെ വ്യാപനത്തിൽ 24 ശതമാനം വർധനവാണ് സംസ്ഥാനത്ത് ഉണ്ടായത്.നിലവിലെ സ്ഥിതിയിൽ ഈ ആഴ്‌ചയിൽ പ്രതിദിന രോഗികളുടെ എണ്ണം 40000ന് മുകളിലെത്താൻ സാധ്യതയുണ്ട്. എന്നാൽ പത്ത് ദിവസം കൊണ്ട് തന്നെ ഈ സ്ഥിതിയിൽ മാറ്റമുണ്ടാകും. രോഗവ്യാപനം ഈ ദിവസങ്ങൾക്ക് ശേഷം ഗണ്യമായി കുറയുമെന്നും അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒരാളിൽ നിന്ന് എത്രപേരിലേക്ക് രോഗം പകർന്നുവെന്ന് കണക്കാക്കുന്ന ആർ നോട്ട് 0.96ൽ നിന്ന് 1.5ആയി ഉയർന്നിട്ടുണ്ട്.ഇപ്പോഴത്തെ സാഹചര്യത്തിൽ ആർ നോട്ട് ഉയരാനനുള്ള സാധ്യതയില്ല. വാക്‌സിനേഷനിൽ ഉണ്ടായ കാര്യമായ പുരോഗതി കണക്കാക്കിയാണ് സർക്കാറിൻറെ വിലയിരുത്തൽ. 60 വയസിന് മുകളിൽ നല്ലൊരു ശതമാനം പേരും ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചതിനാൽ കൊവിഡ് ബാധിച്ചാലും ഗുരുതരമാകാത്ത സ്ഥിതിയുണ്ട്.അതുകൊണ്ട് സംസ്ഥാനത്തെ ചികിത്സ സംവിധാനങ്ങളെ രോഗവ്യാപനം ബാധിക്കില്ല. ഐ സി യു, വെൻറിലേറ്റർ എന്നിവയിൽ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലും വർധന ഉണ്ടാകില്ല. എന്നാൽ ഓക്‌സിജൻ ആവശ്യമുള്ള രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്. നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കുകയും വാക്‌സിനേഷൻ പരമാവധി വേഗത്തിലാക്കാകുകയും ചെയ്യുന്നതോടെ കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ആരോഗ്യവകുപ്പ്.

Readers Comment

Add a Comment