Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:33 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മൂന്ന് വനിതാ ജഡ്ജിമാരുൾപ്പെടെ ഉൾപ്പെടെ ഒമ്പത് പുതിയ സുപ്രീം കോടതി ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ് ഒമ്പത് ജഡ്ജിമാർ ഒരുമിച്ച് അധികാരമേൽക്കുന്നത്. കേരള ഹൈക്കോടതി ജഡ്ജി സി.ടി. രവികുമാറും ഇതിൽ ഉൾപ്പെടുന്നു.

ചീഫ് ജസ്റ്റിസ് എൻ വി രമണ ഇവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കോടതിയുടെ അഡീഷനൽ ബിൽഡിങ് സമുച്ചയത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. പരമ്പരാഗതമായി ചീഫ് ജസ്റ്റിസിന്റെ കോടതി മുറിയിലാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. കോവിഡ് പശ്ചാത്തലത്തിലാണ് ചടങ്ങ് കെട്ടിട സമുച്ചയത്തിലേക്ക് മാറ്റിയത്.ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക (കർണാടക ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് വിക്രം നാഥ് (ഗുജറാത്ത് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് ജിതേന്ദ്ര കുമാർ മഹേശ്വരി (സിക്കിം ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് ഹിമ കോലി (തെലങ്കാന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് ബിവി നാഗരത്‌ന (കർണാടക ഹൈക്കോടതി ജഡ്ജി) എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. 2027 സെപ്റ്റംബറിൽ ഇന്ത്യയിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസാകാനുള്ള തയ്യാറെടുപ്പിലാണ് ജസ്റ്റിസ് നാഗരത്‌ന. മുൻ ചീഫ് ജസ്റ്റിസ് ഇ.എസ് വെങ്കിടരാമയ്യയുടെ മകളാണ്.

ജസ്റ്റിസ് സി.ടി രവികുമാർ (മുൻ കേരള ഹൈക്കോടതി ജഡ്ജി), ജസ്റ്റിസ് എം എം സുന്ദ്രേഷ് (മുൻ മദ്രാസ് ഹൈക്കോടതി ജഡ്ജി), ജസ്റ്റിസ് ബേല എം ത്രിവേദി (ഗുജറാത്ത് ഹൈക്കോടതി മുൻ ജഡ്ജി), ജസ്റ്റിസ് പി.എസ് നരസിംഹ (മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ) എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 33 ആയി.

Readers Comment

Add a Comment