Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:17 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിൽ നിന്നും വിവാഹമോചനം തേടി ഭർത്താവ് ഷാജു സക്കറിയ കോടതിയെ സമീപിച്ചു. കോഴിക്കോട് കുടുംബക്കോടതിയിൽ വിവാഹമോചന ഹർജി നൽകി. ജോളി റിമാന്റിൽ കഴിയുന്ന കോഴിക്കോട് ജില്ലാ ജയിൽ സൂപ്രണ്ട് വഴി കോടതി നോട്ടീസ് അയക്കും. ആറു കൊലപാതകക്കേസുകളിൽ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് ഷാജു വിവാഹമോചനം ആവശ്യപ്പെട്ടത്.

ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസിൽപ്പെടുത്താൻ വ്യാജമൊഴി നൽകിയെന്നും ക്രൂരമായ കൊലപാതകങ്ങൾ നടത്തിയയാളോടൊപ്പം ജീവിക്കാനാകില്ലെന്നും ഹർജിയിൽ പറയുന്നു. തന്റെ ജീവനും ഭീഷണിയുണ്ടെന്ന് ഷാജു ഹർജിയിൽ ചൂണ്ടിക്കാട്ടി. വിവാഹമോചന ഹർജി കോടതി ഒക്ടോബർ 26ന് പരിഗണിക്കും.ഷാജുവിൻറെ ആദ്യഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭർത്താവ് റോയിയുടെയും മരണത്തിനു ശേഷമാണ് 2017ൽ ഷാജുവും ജോളിയും പുനർവിവാഹിതരായത്. സിലിയെയും റോയിയെയും ജോളി വിഷം നൽകി കൊല്ലുകയായിരുന്നെന്നാണ് പിന്നീട് പൊലീസ് കണ്ടെത്തിയത്.ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ പിതൃസഹോദര പുത്രനാണ് ഷാജു. ഈ രണ്ടു മരണങ്ങൾ കൂടാതെ ഇരുവരുടെയും കുടുംബത്തിൽ നടന്ന നാലു മരണങ്ങൾ കൂടി കൊലപാതകമാണെന്ന് 2019 ഒക്ടോബറിൽ പൊലീസ് കണ്ടെത്തി. എല്ലാത്തിനും പിറകിൽ ജോളിയാണെന്നാണ് പൊലീസ് കണ്ടെത്തിയത്. ഭക്ഷണത്തിൽ വിഷം കലർത്തി നൽകി എല്ലാവരെയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.

Readers Comment

Add a Comment