Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:22 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് 10,000 രൂപയും നൽകിയെന്ന ആരോപണത്തിന് പിന്നാലെ തൃക്കാക്കര നഗരസഭാ അധ്യക്ഷയുടെ ഓഫിസ് സീൽ ചെയ്‌തു. വിജിലന്‍സ് നിർദ്ദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. വിജിലന്‍സ് ആവശ്യപ്രകാരം നഗരസഭാ സെക്രട്ടറിയാണ് മുറി പൂട്ടി സീല്‍ ചെയ്‌തത്‌.നഗരസഭാ അധ്യക്ഷയുടെ മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന സിസിടിവി മോണിറ്റര്‍, സിപിയു, ഹാര്‍ഡ് ഡിസ്‌ക് മറ്റ് അനുബന്ധ സാമഗ്രികള്‍ എന്നിവ വിജിലന്‍സ് നടപടിയില്‍ സുപ്രധാനമാണ്.അതിനാലാണ് മുറി പൂട്ടി സീൽ ചെയ്‌തതെന്ന്‌ നഗരസഭാ സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു. ഓണസമ്മാന വിവാദത്തില്‍ നഗരസഭാ അധ്യക്ഷയുടെ ഓഫിസിൽ നേരത്തെ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.വെള്ളിയാഴ്‌ച വൈകുന്നേരം തുടങ്ങിയ പരിശോധന ശനിയാഴ്‌ച പുലര്‍ച്ചെ രണ്ട് മണി വരെ നീണ്ടുനിന്നു. പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ വിജിലന്‍സിന് ലഭിച്ചതായാണ് വിവരം.നഗരസഭാ ഓഫിസിലെ സിസിടിവി ദൃശ്യങ്ങള്‍ ഉൾപ്പടെ വിജിലന്‍സ് സംഘം പിടിച്ചെടുക്കുയും ചെയ്‌തുന്നു.ദൃശ്യങ്ങളില്‍ നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്‍ നല്‍കിയ പണവുമായി മടങ്ങുന്ന കൗണ്‍സിലര്‍മാരുടെ ദൃശ്യങ്ങള്‍ ഉണ്ടെന്നാണ് സൂചന.തുടര്‍ നടപടികളുടെ ഭാഗമായി ഈ കൗണ്‍സിലര്‍മാരുടെ മൊഴി രേഖപ്പെടുത്തും. അതേസമയം, അധ്യക്ഷ അജിത തങ്കപ്പന് വിജിലന്‍സ് ചോദ്യം ചെയ്യല്‍ നോട്ടീസ് നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഓരോ കൗൺസിലർമാർക്കും ഓണകോടിയോടൊപ്പം 10,000 രൂപയും നൽകിയെന്ന ആരോപണമാണ് ഉയർന്നത്. അജിത തങ്കപ്പൻ അംഗങ്ങളെ ഓരോരുത്തരെയായി ക്യാബിനിൽ വിളിച്ച് വരുത്തിയാണ് സ്വകാര്യമായി കവർ സമ്മാനിച്ചത്.ആരോപണത്തിൽ അജിത തങ്കപ്പനെതിരെ ഉന്നത ഉദ്യോഗസ്‌ഥർ വിജിലൻസിന് വാക്കാലാണ് പരാതി നൽകിയത്.

Readers Comment

Add a Comment