Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:14 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അതീവമനോഹരമായ കാഴ്‌ചയാണ്‌ ചൈനയിൽ കണ്ടെത്തിയ ഒരു ശവകുടീരം നമ്മോടുപറയുന്നത്. ഇണകളുടെ പ്രണയത്തിന്റെ ആഴത്തിനും പരപ്പിനും ചരിത്രാതീത കാലത്തോളം പഴക്കമുണ്ടെന്ന് തെളിയിക്കുന്ന അസ്‌ഥികൂടങ്ങളാണ് ഒരു ശവകുടീരത്തിൽ  ഇവിടെ കണ്ടെത്തിയത്. ചൈന ഡെയ്‌ലി എന്ന പത്രത്തിൽ 6 ദിവസങ്ങൾക്ക് മുൻപ് പ്രസിദ്ധീകരിച്ച വാർത്തയനുസരിച്ച്, വടക്കൻ ചൈനയിലാണ് 1600 വർഷത്തിലേറെ പഴക്കമുള്ള ശവകുടീരത്തിൽ നിന്ന് ആലിംഗനബദ്ധരായി കിടക്കുന്ന   സ്‌ത്രീയുടെയും പുരുഷന്റെയും അസ്‌ഥികൂടം കണ്ടെത്തിയത്.  പുരുഷൻ സ്‌ത്രീയുടെ അരയിൽ കൈകൾ ചുറ്റിപ്പിടിച്ചപ്പോൾ അവൾ, കൈകളും തലയും അവന്റെ നെഞ്ചോട്  ചേർത്തുപിടിച്ചിരിക്കുന്ന മനോഹരമായ പ്രണയശിൽപം പോലെയാണ് ഈ അസ്‌ഥികളെ കാണാൻ കഴിയുന്നത്. അവളുടെ ഇടതുകൈയിലെ മോതിരവിരലിൽ ഒരു വെള്ളി മോതിരവും ഗവേഷകർ കണ്ടെത്തി. പുരുഷന്റെ വലതു കൈയിൽ സുഖപ്പെടുത്താത്ത   അണുബാധയുള്ള ഒടിവും കണ്ടെത്തിയിരുന്നു. പുരാതന ചൈനീസ് ദമ്പതികളുടെയോ കമിതാക്കളുടെയോ ശരീരങ്ങളായിരിക്കും ഇതെന്നാണ് നിഗമനം .കാരണം, സ്‌ത്രീ-പുരുഷ ആലിംഗനത്തിന് 6,000 വർഷങ്ങളുടെ പഴക്കമുള്ള ചരിത്രതെളിവുകൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. 2020 ഓഗസ്‌റ്റ് 5നാണ് വടക്കൻ ചൈനയിൽ നിന്ന് ഈ അസ്‌ഥികൂടങ്ങൾ കണ്ടെത്തിയത്. പരീക്ഷണ, ഗവേഷണത്തിന് ശേഷം ഔദ്യോഗികമായി വാർത്ത പുറത്ത് വിട്ടത് ഇപ്പോൾ മാത്രമാണെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ട്. തികച്ചും സംരക്ഷിത മൃതദേഹങ്ങളുടെ അസ്‌ഥികളാണ് കണ്ടെത്തിയത്.2007ൽ ഇറ്റലിയിലെ ഒരു ഉൾപ്രദേശത്ത് നിന്ന് കണ്ടെത്തിയ ശവകുടീരത്തിലും സമാനമായ അസ്‌ഥികൂടങ്ങൾ ലഭിച്ചിരുന്നു. പരസ്‌പരം കൈകൾ കൊണ്ട് കെട്ടിപിടിച്ച് ആലിംഗനം ചെയ്യുന്നതിനെ അനുസ്‌മരിപ്പിക്കുന്ന രീതിയിലുള്ള ഈ അസ്‌ഥികൂടങ്ങൾ ഇപ്പോൾ ലഭ്യമായതിനേക്കാൾ ദ്രവിച്ചിരുന്നു.ഇവയുടെ പഴക്കം 5800നും 6000 വർഷത്തിനും ഇടയിൽ ആണെന്നാണ് ശാസ്‌ത്രീയ വിശദീകരണം. ‘വാൾഡാരോ പ്രേമികൾ‘ എന്നും ‘ലവേഴ്‌സ്‌ ഓഫ് വാൾഡാരോ’ എന്നുമാണ് ഈ അസ്‌ഥികൂടങ്ങൾ അറിയപ്പെടുന്നത്.മരണാനന്തര ജീവിതത്തിൽ എന്നേക്കും ഒരുമിച്ച് ജീവിക്കാൻ വേണ്ടി ആത്‍മഹത്യ ചെയ്‌ത പ്രണയിതാക്കളുടേതാകാം ഈ അസ്‌ഥികൂടങ്ങളെന്നും പറയപ്പെടുന്നു. കൂടുതൽ ഗവേഷണങ്ങൾ തുടരുകയാണ്. എന്തായാലും മനുഷ്യ ജീവിതത്തിന്റെയും മരണത്തിന്റെയും സാമൂഹികമായ കാഴ്‌ചപ്പാടുകളുടെയും പ്രണയത്തോടുള്ള മനോഭാവങ്ങളും നന്നായി വ്യാഖ്യാനിക്കാൻ ഇത്തരം കണ്ടെത്തലുകൾ സഹായിക്കുമെന്ന് ഗവേഷകർ വ്യക്‌തമാക്കി

Readers Comment

Add a Comment