Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സീറോ മലബാർ സഭയിലെ വിമത വൈദികരെ പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങളെ ബഹിഷ്കരിക്കുവാനുള്ള ശ്രമങ്ങൾ തുടങ്ങിയതായി വിവരം .എറണാകുളം വിമത വൈദികരുടെ നടപടികളെ പ്രോത്സാഹിപ്പിക്കുന്ന നയം തുടരുന്ന ചാനലുകളെയും പത്രങ്ങളെയും മാറ്റിനിറുത്താൻ സീറോ മലബാർ സഭയിൽ സമ്മർദ്ദം തുടങ്ങി.ദീപിക ദിനപത്രം എല്ലാ ഇടവകളിലും പ്രചരിപ്പിക്കാൻ ശക്തമായ നിർദേശം നൽകിയിട്ടുണ്ട്.മാത്രമല്ല ചില വാർത്താ ചാനലുകൾ ഏറ്റെടുക്കാൻ സീറോ മലബാർ സഭയിലെ വ്യവസായികൾ തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട്.
ചില ടിവി ചാനലുകളെ പേരെടുത്തു പറഞ്ഞു ബഹിഷ്കരിക്കാൻ അൽമായ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.വിമത വൈദികരെ ഉടനടി സസ്‌പെൻഡ് ചെയ്യാൻ അൽമായ നേതാക്കൾ സിനഡിന് കത്ത് നൽകിയ വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്.24 വൈദികരെ പേരെടുത്തു പറഞ്ഞുകൊണ്ടാണ് കത്ത് നൽകിയത്.9000 വൈദികരും 33000 കന്യസ്ത്രീകളും ഉള്ള സഭ എന്ത് കൊണ്ട് വിമത വൈദികരെ സസ്‌പെൻഡ് ചെയ്യുന്നില്ല എന്ന് അൽമായ നേതാക്കൾ ചോദിക്കുന്നു.
സഭയെയും സഭാതലവനെതിരെയും അവഹേളിക്കുന്നവർക്കെതിരെ കേരളം മുഴുവനുമുള്ള കോടതികളിൽ പരാതി നൽകാൻ 450 അഭിഭാഷകരുടെ കൺസോർഷ്യം രൂപീകരിച്ചിട്ടുണ്ട്.ഉടൻ നിയമ നടപടികൾ ആരംഭിക്കാനും തീരുമാനമായി.എറണാകുളത്ത് നടക്കുന്ന വിമത പ്രവർത്തനങ്ങളുടെ നടത്തിപ്പിനുള്ള ഫണ്ടിന്റെ ഉറവിടം കണ്ടെത്താനുള്ള നിയമ നടപടികൾ സഭ ആരംഭിച്ചിട്ടുണ്ട്.ഇക്കാര്യത്തിൽ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണം ആവശ്യപ്പെട്ട് കത്ത് കൈമാറിയിട്ടുണ്ട്.സഭയിലെ ക്രൈസ്തവ വിരുദ്ധമായ പൊള്ളത്തരങ്ങൾ ചൂണ്ടിക്കാണിക്കുന്ന വൈദികർ സഭയിലെ നേതൃത്വ കള്ളന്മാർക്ക് തലവേദനയാകുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു നീക്കം .ഇ വൈദികർക്ക് ലഭിക്കുന്ന വർധിച്ചു വരുന്ന പിന്തുണയും ഇവരെ അങ്കലാപ്പിൽ ആക്കിയിട്ടുണ്ട്
28.73°C








