Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:21 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഡിസിസി അധ്യക്ഷ പട്ടികയിൽ പോരായ്മകളുണ്ടെങ്കിൽ തിരുത്താമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പട്ടിക നൂറു ശതമാനം കുറ്റമറ്റതെന്ന അഭിപ്രായം തനിക്കുമില്ലെന്ന് സുധാകരൻ പറഞ്ഞു. ചർച്ച നടത്തിയില്ലെന്ന ആരോപണം തെറ്റെന്ന് സുധാകരൻ ആവർത്തിച്ചു. മുൻകാലങ്ങളിലെ പോലെ ഗ്രൂപ്പ് നേതാക്കളുടെ സമ്മർദം വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രണ്ടു വട്ടം ചർച്ചകൾ നടത്തിയിരുന്നു. ഉമ്മൻചാണ്ടി നിർദേശിച്ച ഭൂരിപക്ഷം പേരുകൾ തന്നെയാണ് അന്തിമ പട്ടികയിലുള്ളത്. ഉമ്മൻചാണ്ടി പറഞ്ഞത് മനോവിഷമം ഉണ്ടാക്കി. അദ്ദേഹം അങ്ങനെ പറയാൻ പാടില്ലായിരുന്നു. ഇത്രയും കാലം ഗ്രൂപ്പ് നേതാക്കൾ മാത്രം ചർച്ച നടത്തിയെടുത്ത തീരുമാനമായിരുന്നു.ഒരു വിഷയത്തിലും കഴിഞ്ഞ കാലങ്ങളിൽ ചർച്ച ഉണ്ടായിട്ടില്ലെന്ന് ഓർക്കണം. വർക്കിംഗ് പ്രസിഡന്റ് ആയ തന്നോട് ഒരു തവണ പോലും ചർച്ച നടത്തിയിട്ടില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. അച്ചടക്കം ലംഘനം നടത്തുന്നവർക്കെതിരെ നടപടിയില്ലാതെ മുന്നോട്ട് പോകില്ല. പരസ്യപ്രതികരണം നടത്തിയാൽ ഇനിയും അച്ചടക്ക നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

 

Readers Comment

Add a Comment