Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:16 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യ ആദ്യ മെഡൽ സ്വന്തമാക്കി. വനിതകളുടെ ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ ഭവിന പട്ടേലാണ് വെള്ളിമെഡൽ കരസ്ഥമാക്കി മെഡൽ വേട്ടയ്ക് തുടക്കമിട്ടിരിക്കുന്നത്. ഫൈനലിൽ ചൈനയുടെ ലോക ഒന്നാം നമ്പർ താരം ഴൂ യിങിനോട് പരാജയപ്പെട്ടാണ് ഭവിന രണ്ടാം സ്ഥാനം നേടിയത്. ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്കാണ് യിങ് ഭവിനയെ കീഴടക്കിയത്. സ്കോർ 3-0. ടോക്യോ പാരാലിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ മെഡൽ ആണിത്. ടേബിൾ ടെന്നിസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന റെക്കോർഡും ഭവിന സ്വന്തമാക്കി.

കടുത്ത എതിരാളികളെ മറികടന്നെത്തിയ ഭവിനക്ക് കലാശപ്പോരിൽ ലഭിച്ചത് ഏറ്റവും ബുദ്ധിമുട്ടേറിയ താരമായിരുന്നു. 11-7 എന്ന സ്കോറിന് ആദ്യ സെറ്റ് സ്വന്തമാക്കിയ ചൈനീസ് താരം രണ്ടാം സെറ്റ് 11-5 എന്ന സ്കോറിനു വിജയിച്ചു. നിർണായകമായ മൂന്നാം സെറ്റിൽ 6നെതിരെ 1 പോയിൻ്റുകൾ നേടി താരം സ്വർണമെഡലിൽ മുത്തമിട്ടു.
 

 

Readers Comment

Add a Comment