Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:13 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 വിമർശനങ്ങൾക്ക് മറുപടിയുമായി നിയുക്ത തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവി. തനിക്കെതിരെ വന്ന വിമർശന പോസ്റ്ററുകളെ കാര്യമാക്കുന്നില്ലെന്നായിരുന്നു പാലോട് രവി മാധ്യമങ്ങളോട് പറഞ്ഞത്. ആരോപണം ഉന്നയിക്കുന്ന പി.എസ്. പ്രശാന്ത് പാർട്ടി വിട്ടുപോകുന്ന സാഹചര്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.പി.എസ്. പ്രശാന്തിന് ഇതുവരെ കിട്ടിയ അവസരങ്ങൾ നിസ്സാരമാണോ. അദ്ദേഹം യുവജന ബോർഡ് ചെയർമാനായി. കെ.എസ്.യു, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറായി. ഇതൊന്നും നിസാരമല്ല. ഈ സ്ഥാനങ്ങളൊക്കെയും പാർട്ടി നൽകിയതാണ്. ഇത്രയും അവസരം ലഭിച്ച, ഇത്രയും അനുഭവങ്ങളുള്ള ഒരു ചെറുപ്പക്കാരൻ ഒരു തെറ്റിദ്ധാരണയുടെ പുറത്ത് പാർട്ടി വിടില്ല.

അതേസമയം, ഡിസിസി പട്ടികയെച്ചൊല്ലി വലിയ തർക്കങ്ങളാണ് കോൺഗ്രസിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പാലോട് രവിയെ അധ്യക്ഷനാക്കുന്നതിനെതിരെയും തിരുവനന്തപുരത്ത് പോസ്റ്റർ പ്രതിഷേധം പ്രത്യക്ഷപ്പെട്ടിരുന്നു. ബി.ജെ.പി അനുഭാവി, പാർട്ടി സ്​ഥാനാർഥിയെ കാലുവാരി തുടങ്ങിയ ആരോപണങ്ങളാണ്​ പോസ്​റ്ററിൽ പാലോട് രവിയ്‌ക്കെതിരെ ഉന്നയിച്ചിരുന്നത്. മുൻപ് സമാനമായ രീതിയിൽ ശശി തരൂരിനെതിരെയും മറ്റു നേതാക്കൾക്കെതിരെയും വിമർശനം ഉയർന്നിരുന്നു.


 

 

Readers Comment

Add a Comment