Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:12 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേന്ദ്രസർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് സർക്കാർ. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് പ്രമേയം കൊണ്ടുവന്നത്. ശബ്ദവോട്ടോടെ തമിഴ്‌നാട് നിയമസഭയിൽ പ്രമേയം പാസാക്കി. പഞ്ചാബ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഡൽഹി, കേരള, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളും കാർഷിക നിയമങ്ങൾക്കെതിരെ നേരത്തെ പ്രമേയം പാസാക്കിയിരുന്നു.

അധികാരത്തിലെത്തുന്നതിന് മുമ്പ് തന്നെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ദ്രാവിഡ മുന്നേറ്റ കഴകം(ഡി.എം.കെ) കാർഷിക നിയമങ്ങളെ ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു. കേന്ദ്രസർക്കാറിനോട് നിയമങ്ങൾ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കർഷക വിരുദ്ധ നിയമങ്ങളാണ് കേന്ദ്രസർക്കാർ നടപ്പിലാക്കുന്നത്. ഇതിനെതിരെ പ്രമേയം പാസാക്കണമെന്നാണ് കർഷകരുടെ ആഗ്രഹമെന്നും സ്റ്റാലിൻ പറഞ്ഞിരുന്നു.പ്രതിഷേധം നടത്തുന്ന കർഷകരുടെ ആവശ്യം അംഗീകരിച്ച് മൂന്ന് നിയമങ്ങളും പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറാവണം. കാർഷിക നിയമങ്ങൾ സംബന്ധിച്ച് ഡി.എം.കെ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.

Readers Comment

Add a Comment