Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:09 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യയെ അഭിനന്ദിച്ച്‌​ വ്യവസായി ബിൽഗേറ്റ്​സ്​. ഒരു ദിവസം ഒരു കോടി ഡോസ്​ വാക്​സിൻ നൽകിയ കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ചാണ് ബിൽഗേറ്റ്‌സ് രംഗത്ത് എത്തിയത്. ഗവേഷകർ, വാക്​സിൻ നിർമ്മാതാക്കൾ, ആരോഗ്യപ്രവർത്തർ എന്നിവരുടെ കൂട്ടായ പരിശ്രമമാണ്​ നേട്ടം കൈവരിക്കാൻ ഇന്ത്യയെ സഹായിച്ചതെന്ന്​ ബിൽഗേറ്റ്​സ്​ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അമേരിക്കൻ വ്യവസായിയുടെ പ്രതികരണം.

വലിയ നാഴികകല്ല്​ പിന്നിട്ട ഇന്ത്യക്ക്​ അഭിനന്ദനങ്ങൾ. സർക്കാർ, ​ഗവേഷക സമൂഹം, വാക്​സിൻ നിർമ്മാതാക്കൾ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ പ്രവർത്തനഫലമായാണ്​ ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന്​ ബിൽഗേറ്റ്​സ്​ ട്വീറ്റ്​ ചെയ്​തു. ഇതിനൊപ്പം ഇന്ത്യ ഒരു ദിവസം ഒരു കോടി ഡോസ്​ വാക്​സിൻ നൽകിയതിന്റെ വാർത്തയും ബിൽഗേറ്റ്​സ്​ പങ്കുവെച്ചിട്ടുണ്ട്​.പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആരോഗ്യമന്ത്രാലയത്തേയും അദ്ദേഹം ട്വീറ്റിൽ ടാഗ്​ ചെയ്​തിട്ടുണ്ട്​. വെള്ളിയാഴ്​ച 1,0,064,376 പേർക്കാണ്​ രാജ്യ​ത്ത്​ വാക്​സിൻ നൽകിയത്​. 88.2 ലക്ഷം പേർക്ക്​ വാക്​സിൻ നൽകിയതായിരുന്നു മുമ്പുണ്ടായിരുന്ന റെക്കോർഡ്​. ശരാശരി 69 ലക്ഷം പേർക്കാണ്​ ഇന്ത്യ പ്രതിദിനം വാക്​സിൻ നൽകുന്നത്​.

Readers Comment

Add a Comment