Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:21 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് മുൻ കോൺസുൽ ജനറൽ, മുൻ അറ്റാഷെ എന്നിവർക്ക് ഷോകോസ് നോട്ടീസ് കൈമാറി. നേരത്തെ കസ്റ്റംസ് ഇവർക്കെതിരെ ഷോകോസ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവർക്കും ഷോകോസ് നോട്ടീസ് കൈമാറിയിരിക്കുന്നത്.

നടപടിക്രമം അനുസരിച്ച് വിദേശകാര്യ മന്ത്രാലയം വഴിയാണ് മുൻ കോൺസുൽ ജനറലായിരുന്ന ജമാൽ ഹുസൈൻ അൽ സാബി, മുൻ അറ്റാഷെ റാഷീദ് ഖാമീസി എന്നിവർക്ക് നോട്ടീസ് കൈമാറിയത്. നോട്ടീസ് ലഭിച്ചവർ അതിന് മറുപടി നൽകുക എന്നുള്ളതാണ് അടുത്ത നടപടിക്രമം. അതിനുശേഷം കേസിൽ തുടർനടപടികളിലേക്ക് കസ്റ്റംസ് കടക്കും. വളരെ നിർണായകമായ നീക്കമാണ് കസ്റ്റംസിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ഇതോടെ അന്വേഷണം ഊർജ്ജിതമാക്കി മുന്നോട്ട് പോകാൻ കസ്റ്റംസിന് സാധിക്കും.

Readers Comment

Add a Comment