Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:14 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ഈ വർഷം എസ് എസ് എൽ സിക്ക് പാഠ്യേതര വിഷയങ്ങൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം ഹൈക്കോടതി ശരിവച്ചു. ഗ്രേസ് മാർക്ക് നൽകുന്നതിന് പകരം പ്ലസ് ടു പ്രവേശനത്തിന് ബോണസ് മാർക്ക് നൽകാനുള്ള സർക്കാർ തീരുമാനം കോടതി അംഗീകരിച്ചു.സർക്കാർ തീരുമാനത്തിനെതിരെ വിദ്യാർത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്.സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. എൻസിസി,സ്‌കൗട്ടിന്റെ ഭാഗമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പോലും സർക്കാർ ഗ്രേസ് മാർക്ക് തന്നില്ലെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു.സർക്കാർ തീരുമാനം ശരിവച്ച കോടതി വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി തള്ളുകയായിരുന്നു.കോവിഡ് സാഹചര്യമായതിനാൽ പാഠ്യേതര പ്രവർത്തനങ്ങൾ നടക്കാത്ത സാഹചര്യത്തിലാണ് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന തീരുമാനം സർക്കാർ എടുത്തത്.

Readers Comment

Add a Comment