Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:21 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

2010 ൽ ആദിവാസി സംഘടനകളുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ ആദിവാസികൾക്ക് നൽകിയ ഭൂമിയുടെ വിശദാംശങ്ങൾ അറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി. കരാർ പ്രകാരം സർക്കാർ കണ്ടെത്തിയ 1495 കുടുംബങ്ങളിൽ എത്ര കുടുംബങ്ങൾക്ക് ഭൂമി കൈമാറി എന്ന് വ്യക്തമാക്കണം. എല്ലാവർക്കും ഭൂമി കൈമാറിയിട്ടില്ലെങ്കിൽ ഇനി എത്ര കുടുംബങ്ങൾക്ക് കൂടി ഭൂമി കൈമാറാനുണ്ട് എന്നും വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു.

താമസയോഗ്യമല്ലാത്ത ഭൂമി ആദിവാസികൾക്ക് കൈമാറിയിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങളും നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. 2010 ൽ ആദിവാസി സംഘടനകളുമായി ഉണ്ടാക്കിയ ധാരണ നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. ആദിവാസികളുടെ കഷ്ടതകൾ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി..

Readers Comment

Add a Comment