Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുനാളിനോട് അനുബന്ധിച്ച് 'ഈശോ' സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കെതിരെ ഫാദർ ജെയിംസ് നടത്തിയ പ്രസംഗം വൈറലായതിന് പിന്നാലെ വൈദികന് നേരെ ഭീഷണി. സോഷ്യൽ മീഡിയ ഒന്നാകെ ഏറ്റെടുത്ത വർഗ്ഗീയതയ്‌ക്കെതിരെയുള്ള പ്രസംഗം ഏറെ ചർച്ചയായിരുന്നു.സോഷ്യൽ മീഡിയയിലൂടെയും ഫോണിലൂടെയുമാണ് അദ്ദേഹത്തിനു ഭീഷണികൾ വരുന്നത്. സത്യദീപം അസോസിയേറ്റ് എഡിറ്ററാണ് ഫാദർ ജെയിംസ് പനവേലിൽ.
കഴിഞ്ഞ കുറച്ചുകാലങ്ങളായാണ് ഇത്രമേൽ വർഗ്ഗീയത സോഷ്യൽ മീഡിയകളിൽ കണ്ടുതുടങ്ങിയതെന്ന് ഫാദർ ജെയിംസ് പറയുന്നു. ഇത് എല്ലാ മതങ്ങളിലും കടന്നുകയറുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈറലായ പ്രസംഗത്തിന് പിന്നാലെ കനത്ത സൈബർ ആക്രമണമാണ് നേരിട്ടതെന്ന് ഫാദർ ജെയിംസ് പറയുന്നു. പ്രതികരിക്കുക എന്നുള്ളത് നല്ലതാണെന്നും എന്നാൽ അത് മാനവികവും ക്രിസ്തീയവുമാകണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ഫെയ്‌സ്ബുക്കിലും മറ്റും ക്രിസ്തീയ സംരക്ഷണത്തിന്റേതെന്ന പേരിൽ വരുന്ന പല കമന്റുകളുടെയും സ്വഭാവത്തിലും ശൈലിയിലും ക്രിസ്തീയതയുടെയും മാനവികതയുടെയും യാതൊരംശവുമില്ലെന്നും ഫാദർ ജെയിംസ് വിമർശിച്ചു. ഇത്തരം കമന്റുകളെ കഴിഞ്ഞ ദിവസങ്ങളിൽ തനിക്കും നേരിടേണ്ടി വന്നതായി അദ്ദേഹം പറയുന്നു. നിരന്തരമായി ഇത്തരം ഫോൺകോളുകളും വരുന്നതായി ഫാദർ പറയുന്നു.
അത്രമാത്രം അസഹിഷ്ണുതയാണ് ഉണ്ടാകുന്നത്. ഒരു പേരിലോ, പോസ്റ്ററിലോ, സിനിമയിലോ കൈമോശം വരേണ്ടതാണോ വിശ്വാസമെന്ന് ഫാദർ ജെയിംസ് ചോദിക്കുന്നു. വിശ്വാസമെന്നാൽ വികാരമല്ലെന്നും ഒരു നിലപാടാണെന്നും അദ്ദേഹം പറയുന്നു. പറഞ്ഞ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളതിനാൽ ഭയമില്ലെന്നും മാറ്റിപ്പറയാനാഗ്രഹിക്കുന്നില്ലെന്നും ഫാദർ ജെയിംസ് പനവേലിൽ വ്യക്തമാക്കി.
23.82°C








