Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:14 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കരമനയിൽ മത്സ്യവിൽപ്പനക്കാരിയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ചത് പോലീസല്ലെന്നും, മത്സ്യം വിൽക്കാൻ വന്ന യുവതി തന്നെയാണെന്നും ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ. മീൻകുട്ട തട്ടിത്തെറിപ്പിച്ചെന്ന പരാതി വ്യാജമെന്ന നിഗമനത്തിലാണ് നിലവിൽ പൊലീസ്. മീൻ കൊട്ട തട്ടിത്തെറിപ്പിച്ചത് മത്സ്യവിൽപ്പനക്കാരിയായ മരിയ പുഷ്പം തന്നെയാണെന്ന് ദൃക്സാക്ഷിയായ യൂസഫ് പ്രമുഖ മാധ്യമത്തോട് പറഞ്ഞു.അതേസമയം തന്റെ ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് മരിയ പുഷ്പം. കേസിൽ കമ്മീഷണർക്ക് പരാതി നൽകുമെന്നും മരിയ പുഷ്പം പ്രതികരിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം കരമനപ്പാലത്തിന് സമീപം കച്ചവടം ചെയ്യുകയായിരുന്ന മരിയ പുഷ്പത്തിൻറെ മീൻകൊട്ട പൊലീസ് തട്ടിത്തെറിപ്പിച്ചെന്ന പരാതിയിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.

വ്യക്തമായ പരിശോധനകൾക്ക് ശേഷം ആരോപണം വ്യാജമെന്നാണ് നിലവിൽ പൊലീസിൻറെ നിഗമനം. പൊലീസ് വാഹനം മരിയ പുഷ്പത്തിൻറെ തൊട്ടടുത്തായിരുന്നില്ല അതുകൊണ്ട് തന്നെ ജീപ്പിലിരുന്ന് കൊണ്ട് തന്നെ മീൻകൊട്ട തട്ടിത്തെറിപ്പിച്ചെന്ന മരിയ പുഷ്പത്തിൻറെ മൊഴിയിലും സംശയമുണ്ടെന്നാണ് പൊലീസ് നിലപാട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചും അന്തിമ നിഗനത്തിലെത്താനാണ് നീക്കം. മീൻകൊട്ട പൊലീസ് തട്ടിത്തെറിപ്പിച്ചിട്ടില്ലെന്ന് ദൃക്സാക്ഷിയായ യൂസഫിന്റെ വെളിപ്പെടുത്തലാണ് കേസിൽ പുതിയ വഴിത്തിരിവായിരിക്കുന്നത്.

Readers Comment

Add a Comment