Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:23 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പെഗാസസ് ഫോൺചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നതു വരെ അന്വേഷണവുമായി മുന്നോട്ട് പോകില്ലെന്ന് സർക്കാർ. ഹരജികളിൽ തീർപ്പാക്കുന്നതുവരെ ബംഗാൾ സർക്കാർ അന്വേഷണത്തിന്​ നിയോഗിച്ച സമിതി നടപടികളിൽ നിന്ന്​ വിട്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീം കോടതി​ പ്രതികരിച്ചിരിന്നു.സുപ്രീംകോടതിയുടെ അഭിപ്രായം പശ്ചിമബംഗാൾ സർക്കാരിനെ അറിയിക്കാമെന്ന്​ സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക്​ മനു സിങ്​വി കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ സുപ്രീംകോടതിയോട് അഭിപ്രായം അറിയിച്ചത്.സുപ്രീം കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് മദൻ ബി ലോകുറിൻറെ നേതൃത്വത്തിലുള്ള രണ്ടംഗ സമിതിയെയാണ് ബംഗാൾ സർക്കാർ പെഗാസസ് ഫോൺചോർത്തൽ അന്വേഷിക്കാൻ നിയോഗിച്ചിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള മറ്റ് ഹർജികളോടൊപ്പം ബംഗാൾ സർക്കാരിൻറെ അന്വേഷണ കമ്മിഷനെതിരെയുള്ള പൊതുതാൽപര്യ ഹർജിയും ചേർത്ത് അടുത്തയാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. പെഗാസസ് വിഷയത്തിൽ ഹർജികൾ കേൾക്കുന്നതിനാൽ ദയവായി സംയമനം പാലിക്കണമെന്ന് ജസ്റ്റിസ് എൻവി രമണ അടങ്ങിയ ബെഞ്ച് പശ്ചിമ ബംഗാൾ സർക്കാരോട് ആവശ്യപ്പെടുകയായിരുന്നു. അതേസമയം ബംഗാൾ സർക്കാർ പെഗസസ്​ അന്വേഷണം പ്രഖ്യാപിച്ചതിനെതിരെ സമർപ്പിച്ച ഹർജി മറ്റ്​ ഹരജികൾക്കൊപ്പം കേൾക്കാനായി സുപ്രീംകോടതി മാറ്റിയിട്ടുണ്ട്.പെഗാസസ് വിവാദത്തിൽ ബംഗാൾ സർക്കാരിൻറെ അന്വേഷണത്തിനെതിരായ ഹർജിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, രണ്ട് സമാന്തര അന്വേഷണങ്ങൾ നടത്താൻ കഴിയില്ലെന്ന് കോടതിയെ ധരിപ്പിച്ചു. ഗ്ലോബൽ വില്ലേജ് ഫൗണ്ടേഷൻ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് എന്ന എൻജിഒ ആണ് ബംഗാൾ സർക്കരിൻറെ അന്വേഷണ സമതിക്കെതിരെ ഹർജി നൽകിയിരിക്കുന്നത്.

Readers Comment

Add a Comment