Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 6:29 am
  • 15th August, 2026
  • Light Rain
22.82°C22.82°C
  • Humidity: 95 %
  • Wind: 0.8 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലയാളം സിനിമയിലെ പ്രമുഖ നിർമ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് ഗുരുതരാവസ്ഥയിൽ. തിരുവല്ലയിലെ സ്വകാര്യആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. ഒരാഴ്‌ച്ച മുമ്പ് നൗഷാദിന്റെ ഭാര്യ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നൗഷാദും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായ വാർത്ത പുറത്തു വരുന്നത്.

നിർമ്മാതാക്കളുടെ സംഘടനയാണ് ഈ വിവരം പുറത്തു വിട്ടത്. നിർമ്മാതാവ് ആന്റോ ജോസഫിന്റെ അടക്കമുള്ളവർ ആശുപത്രിയിൽ വിവരങ്ങൾ തിരിക്കിയിട്ടുണ്ട്. നൗഷാദ് ആലത്തൂരാണ് നൗഷാദ് ഗുരുതരാവസ്ഥിൽ ആണെന്ന് വെളിപ്പെടുത്തിയത്.
എന്റെ പ്രിയ സുഹൃത്ത് നൗഷാദിന്റെ ആരോഗ്യനില വളരെ ഗുരുതരമാണ്. ഇപ്പോൾ തിരുവല്ല ഹോസ്പിറ്റലിൽ വെന്റിലേറ്ററിലാണ്. അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയത്. ഒരു മകൾ മാത്രമാണ് ഇവർക്കുള്ളത്.’നൗഷാദ് ആലത്തൂർ പറഞ്ഞു.കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് നൗഷാദ്. ടിവി ഷോകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 

Readers Comment

Add a Comment