Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഹരിത നേതാക്കളെ എം.എസ്.എഫ് ഭാരവാഹികൾ അധിക്ഷേപിച്ച സംഭവത്തിൽ എം.എസ്.എസ്. നേതാക്കൾക്കെതിരെയും മുസ്ലിം ലീഗ് നടപടിയെടുത്തേക്കും. ആരോപണ വിധേയനായ പി.കെ. നവാസിനെ എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുമെന്നും സൂചന.എം.എസ്.എഫ്. – ഹരിത വിവാദത്തിൽ ഇരുവിഭാഗവുമായി ലീഗ് നേതൃത്വം ചർച്ച നടത്തി. പശ്ചാത്തലത്തിലാണ് തീരുമാനം.
അതേ സമയം, ആരോപണ വിധേയരായ എം.എസ്.എഫ്. നേതാക്കൾ പരസ്യമായി മാപ്പ് പറയണമെന്ന നിലപാടിലുറച്ചിരിക്കുകയാണ് ഹരിത. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ എം.എസ്.എഫ്. നേതാക്കളെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും ‘ഹരിത’ ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇന്ന് 10 മണിക്കുള്ളിൽ നിലപാട് അറിയിക്കാൻ എം.എസ്.എഫ്.ന് മുസ്ലിം ലീഗ് നേതൃത്വം സമയം നൽകി.
23.68°C








