Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:26 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടൻ വിവേകിന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യവകാശ കമ്മീഷൻ. കോവിഡ് വാക്‌സിൻ എടുത്ത് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തുടർന്ന് കോവിഡ് വാക്‌സിൻ എടുത്തതാണ് മരണകാരണമെന്ന തരത്തിൽ പ്രചാരണങ്ങളുണ്ടായിരുന്നു. നടൻ മൻസൂർ അലിഖാൻ അടക്കമുള്ളവരാണ് ആരോപണവുമായി രംഗത്ത് വന്നത്. പ്രചാരണം നടത്തിയവർക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു.

വിഴുപുരം സ്വദേശിയായ ഒരു സാമൂഹ്യപ്രവർത്തകൻ ദേശീയ മനുഷ്യവകാശ കമ്മിഷന് പരാതി നൽകിയതിനെ തുടർന്നാണ് നടപടി. കോവിഡ് വാക്‌സിനെടുത്തതിന് ശേഷമാണ് മരണം സംഭവിച്ചതെന്ന് ചിലർ പ്രചാരണം നടത്തുമ്പോൾ പൊതുജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്ന് ഹർജിയിൽ പറയുന്നു. ദേശീയ കമ്മിഷൻ ഹർജി സ്വീകരിക്കുകയും തുടർ നടപടികൾ ഉണ്ടാകുമെന്ന് ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്.

Readers Comment

Add a Comment