Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 6:38 am
  • 15th August, 2026
  • Overcast Clouds
22.82°C22.82°C
  • Humidity: 99 %
  • Wind: 0.8 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പനെതിരെ ഭരണകക്ഷി കൗൺസിലർ വി.ഡി. സുരേഷ് രംഗത്ത്. ചെയർപേഴ്‌സൺ ഓണസമ്മാനമായി പണക്കിഴി നൽകിയെന്ന വാദത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് സുരേഷ് പറഞ്ഞു. പാർട്ടി അന്വേഷണ കമ്മീഷൻ ഭരണകക്ഷി കൗൺസിലർമാരുടെ മൊഴി രേഖപ്പെടുത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണ കമ്മീഷനിൽ പ്രതീക്ഷയുണ്ടെന്നും കോൺഗ്രസ് കൗൺസിലർ വി.ഡി. സുരേഷ് അറിയിച്ചു.

തൃക്കാക്കര നഗരസഭാ ചെയർ പേഴ്‌സണന് അനുകൂലമായി പാർട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് വന്ന സാഹചര്യത്തിലാണ് ഭരണകക്ഷി കൗൺസിലറുടെ വാദം. ചെയർപേഴ്‌സൺ അജിത തങ്കപ്പൻ പണം വിതരണം ചെയ്തിട്ടില്ലെന്ന് പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. ചെയർ പേഴ്‌സണെ കുടുക്കാനുള്ള നീക്കമാണ് നടന്നതെന്നാണ് കമ്മീഷന്റെ പ്രാഥമിക കണ്ടെത്തൽ.

Readers Comment

Add a Comment