Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:23 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 കോവിഡ് വാക്‌സീൻ സ്വീകരിച്ചശേഷം അസ്വസ്ഥതകൾ അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന കാസർകോട് വാവടുക്കം സ്വദേശിനി മരിച്ചു. രക്തം കട്ട പിടിച്ചതാണ് മരണ കാരണം. വാക്‌സിൻ എടുക്കുമ്ബോൾ 10 ലക്ഷത്തിൽ ഒരാൾക്ക് ഇത്തരം അസ്വസ്ഥതകൾ ഉണ്ടാകാമെന്ന് ചില ആരോഗ്യവിദഗ്ദ്ധർ പറയുന്നു.

ബിഎസ്ഡബ്ല്യു പൂർത്തീകരിച്ച രഞ്ജിത (21) ആണു മരിച്ചത്. എംഎസ്ഡബ്ല്യു പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു. ഓഗസ്റ്റ് മൂന്നിനാണ് കോവിഷീൽഡിന്റെ ആദ്യ ഡോസ് ബേഡഡുക്ക താലൂക്ക് ആശുപത്രിയിൽനിന്ന് സ്വീകരിച്ചത്. തുടർന്ന് കടുത്ത പനിയും ഛർദിയും കാരണം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിൽ രക്തം കട്ടപിടിച്ചെന്ന് പരിശോധനയിൽ കണ്ടെത്തി ശസ്ത്രക്രിയ നടത്തിയിരുന്നു.

പാലായിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമ മാത്യുവിന്റെ മരണത്തിലാണ് ബന്ധുക്കൽ പരാതിയുമായി രംഗത്തുവന്നത്. ആശുപത്രിക്കെതിരെ ബന്ധുക്കൾ ആരോഗ്യ മന്ത്രിക്ക് പരാതി നൽകി. മഹിമയുടെ മരണത്തിന് കാരണം കോവിഡ് വാക്‌സിനേഷൻ ആകാമെന്ന് ആശുപത്രി നൽകിയ ഡെത്ത് സർട്ടിഫിക്കറ്റിൽ പറയുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് മഹിമയുടെ കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നൽകിയത്.

ഈ മാസം ആറാം തീയതിയാണ് മഹിമാ മാത്യു മരങ്ങാട്ടുപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചത്. അന്നുതന്നെ രാവിലെ ഗർഭിണിയാണോ എന്ന് പരിശോധിക്കുന്നതിന് പാലായിലെ സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. ഇവിടുത്തെ ഗൈനക്കോളജിസ്റ്റ് നിർദ്ദേശിച്ചത് അനുസരിച്ചാണ് വാക്‌സിൻ സ്വീകരിച്ചതെന്ന് മഹിമയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു സംശയ മരണവും. ഏതാണ്ട് നാലോളം കേസുകൾ വാക്‌സിന് എടുക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉണ്ടായി.

എന്നാൽ ഇതിലൊന്നും ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. രണ്ട ്‌ഡോസ് വാക്‌സിൻ എടുത്തവരെല്ലാം സുരക്ഷിതരാണെന്നും അവർ പറയുന്നു. അതിനിടെ മഹിമയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം പരിശോധന നടത്തിയിരുന്നു.

തലച്ചോറിലെ രക്തസ്രാവം ആണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം പരിശോധനയിലെ പ്രാഥമികനിഗമനം. കോവിഡ് വാക്‌സിനേഷൻ മരണത്തിന് കാരണമാകാമെന്ന് ആശുപത്രിയുടെ നിലപാടാണ് ഇതിൽ ശ്രദ്ധേയം. അതുകൊണ്ടുതന്നെ ആരോഗ്യവകുപ്പ് ഇക്കാര്യത്തിൽ നടത്തുന്ന പരിശോധനകൾ നിർണായകമാണ്. മഹിമക്ക് ജന്മനാ ഒരു കാലില്ല. നാലുമാസം മുൻപാണ് മഹിമയുടെ വിവാഹം കഴിഞ്ഞത്.

Readers Comment

Add a Comment