Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:15 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സർക്കാർ ജോലിക്കും സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കും സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുന്നത് അവസാനിപ്പിക്കാൻ സർക്കാർ തീരുമാനം. പകരം അപേക്ഷകരുടെ സത്യവാങ്മൂലം സ്വീകരിക്കണം.

പി.എസ്.സി.യും മറ്റ് നിയമന ഏജൻസികളും അപേക്ഷാസമയത്തുതന്നെ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതും നിർത്തലാക്കും. ജോലികിട്ടിയശേഷമോ, ചുരുക്കപ്പട്ടികയിൽ വന്നാലോ മാത്രം പരിശോധനയ്ക്ക് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. ജനങ്ങൾക്ക് സുഗമമായി സേവനം ലഭിക്കുന്നതിന് ഭരണപരിഷ്‌കാര കമ്മിഷൻ നൽകിയ ചില ശുപാർശകൾ അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ്.മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അധ്യക്ഷനായിരുന്ന കമ്മിഷൻ നൽകിയ അഞ്ചാമത് റിപ്പോർട്ടിലെ ഇതുമായി ബന്ധപ്പെട്ട ശുപാർശകൾ മന്ത്രിസഭ അംഗീകരിച്ചിരുന്നു. പൊതുഭരണവകുപ്പ് പുതിയ സംവിധാനം നടപ്പാക്കും.

അനാവശ്യ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടേണ്ടതില്ല. വകുപ്പുകൾ നൽകുന്ന സർട്ടിഫിക്കറ്റുകളുടെ പട്ടിക തയ്യാറാക്കും. ഇവയിൽ ഒഴിവാക്കാനാവാത്തത് വകുപ്പുകളുമായി ചർച്ചചെയ്ത് തീരുമാനിക്കും.

അപേക്ഷകരുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ മാത്രം നൽകാവുന്ന ആനൂകൂല്യങ്ങൾ തീരുമാനിക്കാൻ വകുപ്പുകൾക്ക് നിർദേശം നൽകി. എല്ലാ സ്ഥിരം സർട്ടിഫിക്കറ്റുകളും ഡിജിലോക്കർ സംവിധാനത്തിൽ നൽകും. ഇതിനെ പി.എസ്.സി.യുമായും നിയമന ഏജൻസികളുമായും ബന്ധിപ്പിക്കും.

Readers Comment

Add a Comment