Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഇൻഡൊനീഷ്യയ്ക്ക് ഇന്ത്യയുടെ സഹായം. 10 ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ കണ്ടെയ്‌നറുകൾ ഇന്ത്യ ഇൻഡൊനീഷ്യയിലേക്ക് എത്തിച്ചു.ഇൻഡൊനീഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലേക്കാണ് ഓക്‌സിജൻ എത്തിച്ചത്. ഐഎൻഎസ് ഐരാവത് ഉപയോഗിച്ചാണ് ഓക്‌സിജൻ കൊണ്ടുപോയത്. ജൂലായ് മാസത്തിൽ 100 മെട്രിക് ടൺ ഉൾക്കൊള്ളുന്ന 5 ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ കണ്ടയ്‌നറുകളും 300 ഓക്‌സിജൻ കോൺസെന്‌ട്രേറ്ററുകളും രാജ്യത്ത് നിന്ന് ഇൻഡൊനീഷ്യയിലേക്ക് അയച്ചിരുന്നു.ഇൻഡൊനീഷ്യൻ സർക്കാരിന്റെ ആവശ്യാർത്ഥം 10 കണ്ടയ്‌നർ ലിക്വിഡ് മെഡിക്കൽ ഓക്‌സിജനുമായി ഇന്ത്യൻ നാവിക സേനയുടെ കപ്പൽ ഐഎൻഎസ് ഐരാവത് ജക്കാർത്തയിലെ തൻജുങ് പ്രിയോക് പോർട്ടിൽ എത്തി. നാവിക സേന പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി.
28.73°C








