Forecast Weather using OpenWeatherMap with PHP

Kerala

  • Friday 3:43 am
  • 26th April, 2024
  • Broken Clouds
27.82°C27.82°C
  • Humidity: 95 %
  • Wind: 0.76 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 സംസ്ഥാനത്ത് വാക്‌സിനേഷൻ ഊർജിതമാക്കും. കൊവിഡ് വ്യാപനം വരും ദിവസങ്ങളിൽ രൂക്ഷമാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. ദിവസം രണ്ടു ലക്ഷം പരിശോധനകൾ നടത്തും. ആരോഗ്യമന്ത്രി വീണ ജോർജിൻറെ അധ്യക്ഷതയിൽ രാവിലെ ചേർന്ന അടിയന്തര യോഗത്തിൽ മന്ത്രി ഇത് സംബന്ധിച്ച് നിർദേശം നൽകി.ആൾക്കൂട്ടം നിയന്ത്രിക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതോടെ അടുത്ത നാലാഴ്‌ച കേരളത്തിന് നിർണായകമെന്ന് ആരോഗ്യവിദഗ്‌ധർ അഭിപ്രായപെട്ടിരുന്നു. ഓണ അവധി ദിവസങ്ങളിൽ പരിശോധനകളുടെ എണ്ണവും വാക്‌സിനേഷനും കുറഞ്ഞ പശ്ചാത്തലത്തിലാണ് ഇവ രണ്ടും ഉയർത്താൻ മന്ത്രി നിർദേശം നൽകിയത്.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വൈകീട്ട് ചേരുന്ന കൊവിഡ് അവലോകനയോഗത്തിൽ വരുന്ന ആഴ്‌ചകളിൽ സംസ്ഥാനത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രതിരോധ നടപടികളിൽ അന്തിമ തീരുമാനം ഉണ്ടാകും. കൂടുതൽ ഇളവുകൾക്ക് സാധ്യതയില്ല.മൂന്നാം തരംഗം ഭീഷണി നേരിടാൻ താലൂക്ക് തലം മുതലുള്ള ആശുപത്രികളിൽ ഓക്‌സിജൻ കിടക്കകളും സജ്ജമാക്കും. ജില്ല ജനറൽ ആശുപത്രികൾ മെഡിക്കൽ കോളേജുകളുമായി ഓൺലൈനിൽ ബന്ധിപ്പിക്കുന്നതടക്കമുള്ള നടപടികളാണ് സർക്കാർ ആലോചിക്കുന്നത്.

Readers Comment

Add a Comment