Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:17 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ പണം നൽകിയ സംഭവത്തിൽ പാർട്ടിതല തെളിവെടുപ്പ് ഇന്ന്. കോൺഗ്രസ് നിയോഗിച്ച അന്വേഷണ കമ്മീഷൻ അംഗങ്ങളായ ഡി സി സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജില്ലാ ജനറൽ സെക്രട്ടറി കെ എസ് സേവ്യർ എന്നിവരാണ് കൗൺസിലർമാരിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിയുക. ആരോപണ നേരിടുന്ന ചെയർപേഴ്‌സൻ അജിത തങ്കപ്പനിൽ നിന്നും മൊഴിയെടുക്കും. അതിനിടെ ചെയർപേഴ്‌സന്റെ പണത്തിന്റെ സ്രോതസ്സ് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രക്ഷോഭം തുടരുകയാണ്. സി പി എം അടക്കമുള്ള കക്ഷികൾ ഇന്ന് നഗരസഭയിലേക്ക് മാർച്ച് നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. തൃക്കാക്കര നഗരസഭയിൽ ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് ചെയർപേഴ്‌സൻ 10,000 രൂപയും സമ്മാനിക്കുകയായിരുന്നു. എന്നാൽ ഇടതുപക്ഷ കൗൺസിലർമാർ പണം തിരികെ ഏൽപ്പിക്കുകയായിരുന്നു. 

Readers Comment

Add a Comment