Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:19 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യാൻ കർഷകർക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി. എന്നാൽ വഴി മുടക്കിക്കൊണ്ടുള്ള സമരങ്ങൾ നടത്താൻ അനുവാദമില്ലെന്നും കോടതി വ്യക്തമാക്കി. സഞ്ചാര സ്വാതന്ത്ര്യം ഭരണഘടന നൽകുന്ന മൗലിക അവകാശമാണെന്നും കോടതി വ്യക്തമാക്കി.

കർഷകരുടെ സമരവും പ്രതിഷേധവും കാരണമുള്ള ഗതാഗത തടസ്സം പരിഹരിക്കാൻ കേന്ദ്ര സർക്കാർ പോംവഴി കാണണമെന്നും കോടതി നിർദേശിച്ചു. കർഷകരുടെ സമരം കാരണം ഡൽഹിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നുവെന്നും നഗരത്തിലെ പല വഴികളും തടസ്സപ്പെടുന്നുവെന്നും കാണിച്ച് നോയിഡ സ്വദേശി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

കേന്ദ്ര സർക്കാർ നിയമം പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചുള്ള കർഷകരുടെ സമരം രാജ്യതലസ്ഥാനത്ത് തുടരുകയാണ്. പല ഘട്ടങ്ങളിലും റോഡ് ഉപരോധവും നടന്നിരുന്നു. ഇതേത്തുടർന്നാണ് പരാതിക്കാരൻ പൊതുതാത്പര്യ ഹർജിയുമായി കോടതിയെ സമീപിച്ചത്.

 

Readers Comment

Add a Comment