Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:09 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാർഷിക വായ്പ ചോദിച്ചെത്തിയ യുവതിയോട് സിപിഎം നേതാവ് അശ്ലീല സംഭാഷണം നടത്തിയതായി പരാതി. പിണറായി ഫാമേഴ്‌സ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ നിഖിൽ നരങ്ങോലിയാണ് പാർട്ടിക്കാരി കൂടിയായ യുവതിയോട് മോശമായി പെരുമാറിയത്.സംഭവം യുവതി പരസ്യമായി ചോദ്യം ചെയ്തതോടെയാണ് പുറത്തറിഞ്ഞത്. യുവതിയുടെ പരാതിയിൽ ഇയാളെ ബാങ്ക് സസ്‌പെൻഡ് ചെയ്‌തെങ്കിലും പാർട്ടി ബ്രാഞ്ച് സെക്രട്ടറിയായി തുടരുകയാണ്. പാർട്ടി ഇതുവരെ നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.കഴിഞ്ഞ ആഴ്ചയാണ് ഇങ്ങനെ ഒരു സംഭവം നടക്കുന്നത്. പിണറായി ഫാമേഴ്‌സ് വെൽഫെയർ കോ ഓപ്പറേറ്റീവ് ബാങ്ക് സൊസൈറ്റിയിൽ വായ്പ്പയ്ക്കായി അപേക്ഷിച്ച യുവതിക്കാണ് ഇത്തരത്തിൽ ദുരനുഭവം ഉണ്ടായത്.സൊസൈറ്റി സെക്രട്ടറി കൂടിയായ നിഖിൽ നരങ്ങോലി ഫോണിൽ അർദ്ധരാത്രി വിളിച്ച് ലൈംഗിക ചുവയോടെ സംസാരിക്കുകയും വാട്‌സാപ്പിൽ നിരന്തരം മെസേജ് അയയ്ക്കുകയും ചെയ്തു. ശല്യം തുടർന്നതോടെ യുവതി ബന്ധുക്കളെയും കൂടി സൊസൈറ്റിയിൽ എത്തുകയായിരുന്നു. തുടർന്ന് സെക്രട്ടറിയെ പരസ്യമായി ചോദ്യം ചെയ്തു.സെക്രട്ടറിക്കെതിരെ നടപടി എടുത്തില്ലെങ്കിൽ സൊസൈറ്റിക്ക് മുമ്പിൽ നിരാഹാരം കിടക്കുമെന്ന് സൊസൈറ്റി പ്രസിഡന്റും മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലം പ്രതിനിധിയുമായ പി ബാലനെ അറിയിച്ചതോടെയാണ് ജനറൽ ബോർഡി ചേർന്ന് നിഖിലിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.എന്നാൽ നിഖിലിനെതിരെ പാർട്ടി ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ധർമ്മടം അണ്ടല്ലൂർ കിഴക്കുംഭാഗം സിപിഎം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിഖിൽ തുടരുകയാണ്. യുവതിയോടെ മോശമായി പെരുമാറിയ നേതാവിനെതിരെ എന്തുകൊണ്ട് നടപടിയില്ലെന്ന ചോദ്യമാണ് ഉയരുന്നത്. എന്നാൽ നിഖിലിനെതിരെയുള്ള ആരോപണം പരിശോധിച്ച് വരികയാണെന്നാണ് നേതാക്കൾ നൽകുന്ന വിശദീകരണം.

Readers Comment

Add a Comment