Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 9:28 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 83 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാക്കനാട്ടെ ഫ്‌ളാറ്റിൽ നിന്ന് ലഹരിവേട്ട നടത്തിയ എക്‌സൈസിനെ വട്ടംചുറ്റിച്ച്‌ മൂന്ന് നായ്ക്കൾ. റോട്‌വീലർ ഇനത്തിൽപ്പെട്ട നായ്ക്കളെ മറയാക്കിയായിരുന്നു ലഹരിമരുന്ന് കടത്ത്. നിയമപ്രകാരം ലഹരിക്കടത്തിനു മറയാക്കിയ നായ്ക്കളെയും കസ്റ്റഡിയിലെടുക്കണം.

എന്നാൽ ശൗര്യം കൂടിയ നായ്ക്കളായതിനാൽ അടുത്ത് പോകാൻ ഉദ്യോഗസ്ഥർക്ക് പോലും ധൈര്യമില്ല. കൂടാതെ ഉടമകളെ അറസ്റ്റ് ചെയ്തതോടെ പച്ചവെള്ളം പോലും കുടിക്കാൻ നായ്ക്കൾ തയ്യാറായില്ല. രാവിലെ ആരംഭിച്ച നിരാഹാരം വൈകിട്ട് വരെ നീണ്ടു. ഫ്‌ളാറ്റിന് മുന്നിൽ പാർക്ക് ചെയ്ത കാറിലായിരുന്നു ഇവയെ സൂക്ഷിച്ചിരുന്നത്. കാറിന്റെ മുൻസീറ്റിൽ രണ്ടു നായ്ക്കളും പിൻസീറ്റിൽ ഒരു നായുമായിരുന്നു.എക്‌സൈസുകാരും ഫ്‌ളാറ്റിലെ താമസക്കാരുമൊക്കെ ഭക്ഷണം നൽകിയെങ്കിലും ഇവ കഴിക്കാൻ തയ്യാറായില്ല. നായ്ക്കളെ കസ്റ്റഡിയിലെടുത്താൽ എവിടെ സൂക്ഷിക്കുമെന്നും, ആര് പരിചരിക്കുമെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ മുന്നിലെ പ്രധാന ചോദ്യം. ഒടുവിൽ പ്രതികളിലൊരാളുടെ ബന്ധുക്കളെ വിളിച്ചുവരുത്തി നായ്ക്കളുടെ മേൽനോട്ടച്ചുമതല ഏൽപ്പിക്കുകയായിരുന്നു.

Readers Comment

Add a Comment