Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:11 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടു എസ് എൻ ഡി പി യോഗം കൊടുങ്ങലൂർ യൂണിയനു വേണ്ടി ശ്രീനാരായണഗുരുവിൻറെ ഛായാചിത്രം 60 അടി വലുപ്പത്തിൽ തീർത്ത് ഡാവിഞ്ചി സുരേഷ്. ഗുരുഭക്തനായ കണ്ണകി ഫ്ലവേഴ്സ് ഉടമ ഗിരീഷാണ് രണ്ടു ലക്ഷം രൂപയുടെ പൂക്കൾ സംഭാവനയായി നൽകിയത്.  ഓറഞ്ചു ചെണ്ടുമല്ലി , മഞ്ഞ ചെണ്ടുമല്ലി , മഞ്ഞ ജെമന്തി, വെള്ള ജെമന്തി, ചില്ലിറോസ് , അരളി , ചെത്തിപ്പൂ , വാടാമല്ലി എന്നീ പൂക്കൾ ആണ് ഉപയോഗിച്ചത് .കൊടുങ്ങല്ലൂർ കായൽ തീരത്തുള്ള കേബീസ് ദർബാർ കൺവെൺഷൻ സെന്റെർ ഉടമ നസീർ 3 ദിവസം ഇതിനു വേണ്ടി സൗജന്യമായി സ്ഥല സൗകര്യങ്ങൾ വിട്ടുനൽകി.

ഒരുപാട് പേരുടെ കൂട്ടായ്മയിൽ ഗുരുദേവൻറെ ഭീമാകാര ചിത്രം പിറവിയെടുത്തു നിരവധി മീഡിയങ്ങളിൽ ചിത്രങ്ങൾ ഒരുക്കുന്ന ഡാവിഞ്ചി സുരേഷിൻറെ എഴുപത്തി മൂന്നാമത്തെ മീഡിയമാണ് പൂക്കൾ കൊണ്ടുള്ള ഗുരുവിന്റെ ഛായാചിത്രം. എട്ടു മണിക്കൂറോളം സമയം ചിലവഴിച്ച് ഒരു ടൺ പൂക്കളിലാണ് ചിത്രമൊരുക്കിയത് . ക്യാമറാമാൻ പ്രജീഷ് ട്രാൻസ് മാജിക്ക് , സിംബാദ് , അലി ,എന്നിവർ ആകാശ ദൃശ്യങ്ങൾ പകർത്തി.പൂക്കളമൊരുക്കാൻ ഫെബി,ഷാഫി, ഇന്ദ്രജിത്ത് ,ഇന്ദുലേഖ , ദേവി , മിഥുൻ , റിയാസ് ദർബാർ എന്നിവർ സഹായത്തിനും കൂടി . എസ്. എൻ.ഡി.പി. യോഗം കൊടുങ്ങല്ലൂർ യൂണിയൻ സെക്രട്ടറി പി.കെ.രവീന്ദ്രൻ , യോഗം കൗൺസിലർ ബേബി റാം, യൂണിയൻ വൈസ് പ്രസിഡന്റ് ജയലക്ഷ്മി ടീച്ചർ,ഡയറക്ടർ ബോർഡ് അംഗങ്ങൾ . യൂണിയൻ കൗൺസിൽ അംഗങ്ങൾ . എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നല്കി.

Readers Comment

Add a Comment