Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലിംഗമാറ്റ ശസ്ത്രക്രിയയിൽ സംഭവിച്ച പിഴവ് മൂലം ജീവിതം ദുരിതമായതോടെ ട്രാൻസ്‌ജെൻഡർ അനന്യ ആത്മഹത്യ ചെയ്തത് അടുത്തിടെയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഗുരുതര പിഴവാണ് സംഭവിക്കുന്നതെന്ന് ഇതിനു പിന്നാലെ ആരോപണമുയർന്നിരുന്നു. ഇപ്പോൾ ട്രാൻസ്ജെൻഡർ നന്ദനയ്ക്കും ഇതുതന്നെയാണ് പറയാനുള്ളത്. ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഇരയായി മാറിയിരിക്കുകയാണ് നന്ദന. ശസ്ത്രക്രിയയിലെ അപാകത മൂലം ദുരിതത്തിലായ കൊല്ലം പുനലൂർ സ്വദേശി നന്ദന സുരേഷ് തന്റെ കഷ്ടതകൾ തുറന്നു പറയുകയാണ്.
പ്രാഥമിക കൃയകൾ പോലും നിർവ്വഹിക്കാനാകാതെ വേദനയനുഭവിക്കുകയാണ് താനെന്ന് നന്ദന പറയുന്നു. തന്റെ അവസാനവും പ്രതീക്ഷ സർക്കാർ ആണെന്ന് നന്ദന ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. സർക്കാരിന്റെയോ സുമനസ്സുകളുടെയോ സഹായമില്ലാതെ മറ്റൊരു സർജറിയെ കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ് നന്ദനയ്ക്കുള്ളത്.2019 ഒക്ടോബറിൽ തമിഴ്‌നാട്ടിലെ ശരവണ ആശുപത്രിയിലായിരുന്നു സർജറി പൂർത്തിയാക്കിയത്. സാധാരണ നിലയിൽ പൂർത്തിയാക്കേണ്ട മാനദണ്ഡങ്ങളൊന്നും ആശുപത്രി അധികൃതർ ശസ്ത്രക്രിയക്ക് ശേഷം ചെയ്തിരുന്നില്ല. സർജറി കഴിഞ്ഞതായി വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് പോലും നൽകിയില്ല. ആദ്യഘട്ടത്തിൽ കണ്ട തുടങ്ങിയ ബുദ്ധിമുട്ടുകൾ പിന്നീട് വർധിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം മൂത്രമൊഴിക്കാൻ പോലും ആവാത്ത സ്ഥിതിയിലാണ് നന്ദന ജീവിക്കുന്നത്.
മൂത്രമൊഴിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്. മൂത്രനാളി അടഞ്ഞുപോയതിനാൽ സേഫ്റ്റി പിൻ ഉപയോഗിച്ച് കുത്തിയാണ് ഇപ്പോൾ പ്രാഥമിക കൃത്യം നിർവഹിക്കുന്നത്. മൂത്രം പോകാൻ ബുദ്ധിമുട്ടനുഭവപ്പെട്ടപ്പോൾ വണ്ടാനം മെഡിക്കൽ കോളേജിൽ പോയിരുന്നു. എന്നാൽ ഹോൾ ഇല്ലാത്തതിനാൽ ട്യൂബ് ഇടാൻ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. ആദ്യത്തെ ശസ്ത്രക്രിയ്ക്കായി ഒന്നരലക്ഷം രൂപയുണ്ടാക്കിയത് എത്ര കഷ്ടപ്പെട്ടിട്ടാണ്. ഇനി ഒരു ശസ്ത്രക്രിയ കൂടി നടത്തുന്നതിനുള്ള സാമ്പത്തിക സ്ഥിതിയില്ല. രണ്ടും കെട്ട ജീവിതം വേണ്ടാത്തതുകൊണ്ടാണ് ഇത് തെരഞ്ഞെടുത്തത്. മറ്റൊരു സർജറി മാത്രമാണ് ഇനി ഇതിനുള്ള പ്രതിവിധി. നാളെ താനില്ലാതായാൽ പറഞ്ഞില്ലെന്ന് ആരും പറയരുത്. അതുകൊണ്ടാണ് പറയുന്നത് സുമനസുകളുടെ സഹായമില്ലാതെ ഇനി മുന്നോട്ട് പോകാൻ കഴിയില്ല’, നന്ദന പറയുന്നു.
29.82°C








