Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:09 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കൂട്ടിയേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ബുധനാഴ്ച ചേരും. ഇന്ന് നടക്കാനിരുന്ന യോഗമാണ് മാറ്റിവച്ചത്.ഓണത്തോടനുബന്ധിച്ച് വാരാന്ത്യ ലോക്ക്ഡൗണ്‍ അടക്കം ഒഴിവാക്കിക്കൊണ്ടുള്ള നിയന്ത്രണങ്ങളായിരുന്നു സംസ്ഥാനത്തുണ്ടായിരുന്നത്. ഓണത്തിരക്കും ആഘോഷങ്ങളും രോഗവ്യാപനത്തിനിടയാക്കി എന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്. ഒരു ഘട്ടത്തില്‍ ഒരുലക്ഷത്തില്‍ താഴെയെത്തിയ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ ഒരുലക്ഷത്തി അറുപത്തിമൂവായിരത്തിന് അടുത്താണ് . ഇത് നാല് ലക്ഷത്തിന് മുകളിലേക്ക് ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍.കൊവിഡ് പരിശോധന കുത്തനെ കുറയുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനാറിന് മുകളില്‍ തുടരുകയും ചെയ്യുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.

Readers Comment

Add a Comment