Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:16 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മണ്ണാർക്കാട് തെങ്കര കോൽപ്പാടത്തിനുസമീപം വയോധികയെ  മരിച്ചനിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പുഴ പാക്കാട്ട് വീട്ടിൽ ശാരദ(77)യെ ആണ് വീട്ടുകിണറിനു സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്. നെറ്റിയിൽ മുറിവേറ്റനിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയ ഭർത്താവ് ചേനക്കാട്ടിൽ ബാലൻ നായരെ (70) പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇവർക്കൊപ്പമുണ്ടായിരുന്ന മകനും കുടുംബവും ഓണത്തോടനുബന്ധിച്ച് ശനിയാഴ്ച ബന്ധുവീട്ടിൽ പോയതായാണ് വിവരം. ദമ്പതികൾ തമ്മിൽ നേരത്തെ വഴക്കുണ്ടാകാറുള്ളതായി പൊലീസ് പറഞ്ഞു.സംഭവത്തിൽ കവർച്ചാശ്രമത്തിന്റെ സാധ്യതയും പരിശോധിക്കുന്നുണ്ട്. പ്രാഥമിക പരിശോധനയിൽ വീട്ടമ്മയുടെ ദേഹത്ത് കാര്യമായ മുറിവുകളൊന്നും കണ്ടെത്താനായിട്ടില്ല. മണ്ണാർക്കാട് ഡിവൈഎസ്പി പി.എ.കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Readers Comment

Add a Comment