Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 9:31 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 83 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയക്കെതിരെ പാർട്ടി നടപടിക്ക് നീക്കം. ഹരിത വിഷയത്തിൽ നടത്തിയ വാർത്താ സമ്മേളനം മുൻ നിർത്തിയാണ് മുസ്ലീം ലീഗ് നടപടിക്ക് നീക്കം നടക്കുന്നത്. ഫാത്തിമ തഹ്ലിയ നടത്തിയ പത്രസമ്മേളനം അച്ചടക്ക ലംഘനമാണെന്നും അതുകൊണ്ട് തന്നെ കടുത്ത നടപടി തഹ്ലീയക്കെതിരെ വേണമെന്നുമാണ് ലീഗിലെ ഒരു പക്ഷത്തിന്റെ വാദം

ഹരിത മരവിപ്പിച്ചതിന് പിന്നാലെ ഫാത്തിക്കെതിരെ കൂടി നടപടിയെടുക്കുന്നത് പ്രതികൂലമാകുമെന്ന് ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നുണ്ട്. പി കെ നവാസിനെതിരെ നടപടിയെടുക്കുന്നതിനൊപ്പം ഫാത്തിമക്കെതിരെയും നടപടി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.അതേസമയം പി കെ നവാസിനെതിരായ കേസിൽ ഹരിത നേതാക്കളുടെയും ഫാത്തിമ തഹ്ലിയയുടെയും മൊഴി രേഖപ്പെടുത്തി. ഫാത്തിമ തഹ ലിയ, നജ്മ തബ്ശീറ, ഷംന എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ചെമ്മങ്ങാട് സി ഐ അനിതാകുമാരിയാണ് എല്ലാവരുടേയും മൊഴി രേഖപ്പെടുത്തിയത്. കേസിൽ മറ്റു പരാതിക്കാരുടെ മൊഴി ഉടൻ രേഖപ്പെടുത്തും.

Readers Comment

Add a Comment