Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:16 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 തിരുവോണ നാളിൽ കൊവിഡ് വാക്സിനേഷൻ പരിമിതപ്പെടുത്തണമെന്ന് കെ.ജി.എം.ഒ.എ. ജീവനക്കാർ കൂടുതലുള്ള ആശുപത്രികളിലായി വാക്സിനേഷൻ പരിമിതപ്പെടുത്തണം. തിരുവോണ നാളിൽ വാക്സിനേഷൻ ഒഴിവാക്കണമെന്ന നിർദേശമാണ് കെ.ജി.എം.ഒ.എ സർക്കാരിനോട് ആവശ്യപ്പെട്ടത്. ആരോഗ്യ പ്രവർത്തകർക്ക് വിശ്രമം അനിവാര്യമെന്നും കെ.ജി.എം.ഒ.എ പറഞ്ഞു.

കഴിഞ്ഞ 20 മാസത്തിലധികമായി കൊവിഡ് പ്രധിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് അക്ഷീണം പലവിധ സമ്മർദ്ദങ്ങൾക്കടിപ്പെട്ടു ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കു ആവശ്യമായ വിശ്രമം അനിവാര്യമാണ്. കൊവിഡ് വാക്‌സിനേഷൻ പരിപാടി ഏറെകാലം തുടരേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്.ആശുപത്രികളുടെ സാധാരണ പ്രവർത്തനങ്ങൾ, രോഗികളുടെ ചികിത്സ, മറ്റു രോഗപ്രതിരോധ പ്രവർത്തനങ്ങൾ, പ്രധിരോധ കുത്തിവെപ്പുകൾ എന്നിവക്ക് ഭംഗം വരാതെ വാക്‌സിനേഷന് വേണ്ടി പ്രത്യേകം സംവിധാനങ്ങൾ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഉണ്ടാവണമെന്ന് കെ.ജി.എം.ഒ.എ. പ്രസിഡന്റ് ഡോ. ജി എസ് വിജയകൃഷ്ണൻ, ജനറൽ സെക്രടറി ഡോ. ടി എൻ സുരേഷ് എന്നിവർ ആവശ്യപ്പെട്ടു.

 

Readers Comment

Add a Comment