Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തുറമുഖ നിർമാണ പ്രവർത്തനങ്ങളുടെ മുന്നോടിയായി വിഴിഞ്ഞം കരിമ്പളിക്കരയിൽ നിൽക്കുന്ന കുരിശടി പൊളിച്ച് മാറ്റുന്നതിനെച്ചൊല്ലി പ്രതിഷേധം. തുറമുഖ നിർമാണത്തിനായി കുരിശടി പൊളിച്ചുമാറ്റാന് അദാനി ഗ്രൂപ്പിന് അനുമതി ലഭിച്ചിരുന്നു. കുരിശടി പൊളിച്ച് മാറ്റാൻ അനുവദിക്കില്ലെന്ന് ഒരു കൂട്ടം വിശ്വാസികൾ പറയുന്നത്. പ്രദേശത്ത് കുരിശടി കൂടാതെ ഒരു കാണിക്കവഞ്ചി കൂടെയുണ്ട്.
ഇതിൽ അറ്റകുറ്റപ്പണി നടത്താൻ ഇന്നലെ ഇടവക വികാരികൾ എത്തിയപ്പോൾ തുറമുഖ നിർമാണം ചൂണ്ടിക്കാട്ടി അധികൃതർ തടഞ്ഞിരുന്നു. അതിനെ തുടർന്ന് ഇന്ന് രാവിലെ സബ് കലക്ടറുമായി നടന്ന ചർച്ചയിലാണ് കുരിശടി കൂടി പൊളിച്ചുമാറ്റണമെന്നാണ് സർക്കാർ നിലപാടെന്ന കാര്യം കലക്ടർ പ്രദേശവാസികളെ അറിയിച്ചത്.ഇതോടെയാണ് സ്ത്രീകളടക്കം നിരവധി വിശ്വാസികൾ പ്രദേശത്തെത്തി പ്രാർഥന നടത്തണമെന്ന് ആവശ്യപ്പെട്ടത്. ഇത് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. പ്രാർഥന കൂടാതെ കാണിക്കവഞ്ചിയുടെ പണി കൂടെ പൂർത്തികരിക്കുമെന്ന നിലപാടിലാണ് ഇപ്പോൾ വിശ്വാസികൾ. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
നൂറുകണക്കിന് വിശ്വാസികളാണ് പ്രദേശത്ത് തടിച്ചു കൂടിയിട്ടുള്ളത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും പ്രദേശവാസികൾ സമവായത്തിന് തയാറായിട്ടില്ല. പൊലീസിനെ തള്ളിമാറ്റികൊണ്ടാണ് വിശ്വാസികൾ കുരിശടിക്ക് സമീപത്തേക്ക് ഓടിയത്.
23.82°C








