Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇടുക്കി ജില്ലയിലെ ഏലം കർഷകരിൽ നിന്നും ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. പരാതിയിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പ്രിൻസിപ്പൽ കൺസർവേറ്റർ പി.കെ. കേശവന് വനംമന്ത്രി നിർദേശം നൽകി.അന്വേഷണത്തിന് പൊലീസ് സേവനം ആവശ്യമെങ്കിൽ ഉപയോഗിക്കാമെന്നും വനം വകുപ്പിലെ അഴിമതി ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് വിവരം നേരിട്ട് ഓഫിസിൽ അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.ഓണ ചെലവിനെന്ന പേരിൽ ആയിരം മുതൽ പതിനായിരം രൂപ വരെയാണ് അനധികൃതമായി ഉദ്യോഗസ്ഥർ പിരിച്ചത്. ഉദ്യോഗസ്ഥർ പണം വാങ്ങുന്ന ദൃശ്യങ്ങൾ അടക്കം പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ ഓഫിസ് ഇടപെട്ട് അന്വേഷണത്തിന് നിർദേശം നൽകിയത്.
23.68°C








