Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:25 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൗൺസിലർമാർക്ക് ഓണ സമ്മാനമായി പതിനായിരം രൂപ നൽകിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ഗൂഢാലോചനയുടെ ഭാഗമെന്ന് തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ. അടിസ്ഥാന രഹിതമായ ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കവർ മാത്രമാണ് പ്രതിപക്ഷ0 കാണിക്കുന്നത്, അതിൽ പണമില്ല. മറിച്ച് തെളിയിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയാണെന്നും അജിത തങ്കപ്പൻ പ്രതികരിച്ചു. ഓരോ അംഗങ്ങൾക്കും 15 ഓണക്കോടിയോടൊപ്പം കവറിൽ 10,000 രൂപയും നൽകിയെന്നാണ് ആരോപണം ഉയർന്നത്. നഗരസഭ ചെയർപേഴ്‌സൻ അജിത തങ്കപ്പൻ അംഗങ്ങളെ ഓരോരുത്തരെയായി ക്യാബിനിൽ വിളിച്ച് വരുത്തിയാണ് സ്വകാര്യമായി കവർ സമ്മാനിച്ചതെന്നും ഇവർ പറയുന്നു. കവർ കൈമാറുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ പലരും പണം മടക്കി നൽകിയെന്നും ചില അംഗങ്ങൾ പറഞ്ഞു. 43 അംഗ കൗൺസിലിൽ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ചെയർപേഴ്‌സൻ ആയ അജിത തങ്കപ്പൻ ഭരണം നടത്തുന്നത്. 43 പേർക്ക് പണം നൽകാൻ ചരുങ്ങിയത് 4,30, 000 രൂപയെങ്കിലും വേണ്ടിവരും. ചെയർപേഴ്‌സൻ നൽകിയ പണം അഴിമതിയിലൂടെ ലഭിച്ച കമ്മീഷൻ പണമാണെന്ന് സംശയിക്കുന്നതായും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അംഗങ്ങൾ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിക്കഴിഞ്ഞു.   

Readers Comment

Add a Comment