Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:24 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിവാഹിതയായ സ്ത്രീ അന്യ പുരുഷനോടൊപ്പം താമസിക്കുന്നത് നിയമവിരുദ്ധമാണെന്ന് രാജസ്ഥാൻ ഹൈക്കോടതി. 30കാരിയായ യുവതിയും ഒരുമിച്ച് കഴിയുന്ന ഇരുപത്തിയേഴുകാരനും സംയുക്തമായി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി.ഗാർഹിക പീഡനത്തിനിരയായതിനെ തുടർന്നാണ് ഭർത്താവും വീടും ഉപേക്ഷിച്ച് വേർപിരിഞ്ഞ് താമസിക്കുന്നതെന്നും യുവതി ഹർജിയിൽ സൂചിപ്പിച്ചിരുന്നു. പോലീസ് സംരക്ഷണത്തിനുള്ള അപേക്ഷയും ജസ്റ്റിസ് സതീഷ് കുമാർ ശർമയുടെ സിംഗിൾ ജഡ്ജ് ബെഞ്ച് തള്ളി.തങ്ങൾ പ്രായപൂർത്തിയായവരാണെന്നും സ്വന്തം താത്പര്യപ്രകാരമാണ് ഒരുമിച്ച് കഴിയുന്നതെന്നും ഇരുവരും വിചാരണയ്ക്കിടെ കോടതിയെ അറിയിച്ചു. വിവാഹമോചനം നേടാതെ യുവാവുമൊത്ത് താമസിക്കുന്നത് നിയമവിരുദ്ധവും സാമൂഹികവിരുദ്ധവുമായ ബന്ധങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുന്നതാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

Readers Comment

Add a Comment