Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 6:36 am
  • 15th August, 2026
  • Light Rain
22.82°C22.82°C
  • Humidity: 95 %
  • Wind: 0.8 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കഞ്ചാവ് വേട്ടക്കും ആയുധക്കടത്തിനും മനുഷ്യക്കടത്തിനും എതിരെ പ്രതികരിച്ച തങ്ങളെ കുടുക്കാൻ, നിയമസംവിധാനം ഉപയോഗിച്ച് കെണി ഒരുക്കുകയായിരുന്നുവെന്ന് ഇ- ബുൾ ജെറ്റ് സഹോദരന്മാർ. തങ്ങളുടെ അറിവില്ലായ്‌മയെ ചൂഷണം ചെയ്‌ത നിയമസംവിധാനങ്ങൾ ക്രൂശിക്കുകയാണെന്ന് യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌ത വീഡിയോയിലൂടെ ട്രാവൽ വ്ളോഗമാരായ ഇ- ബുൾ ജെറ്റ് സഹോദരന്മാർ പ്രതികരിച്ചു.നമ്മളെ സ്‌നേഹിക്കുന്നവരെ നമ്മുക്കെതിരെ തിരിക്കുകയാണ് ചെയ്‌തത്. തങ്ങൾക്ക് പതിനെട്ട് ലക്ഷം പേരുടെ പിന്തുണയുണ്ട്, പിന്നോട്ട് പോകില്ലെന്നും സഹോദരങ്ങൾ പറയുന്നു.'ഇത് നിശബ്‌ദത പാലിക്കേണ്ട സമയമല്ല, കാരണം ഞങ്ങൾക്ക് വേണ്ടി പ്രതികരിച്ചവർക്ക് വേണ്ടിയാണ് ഇതിൽ വിശദീകരണം നൽകുന്നത്. ഇത് വ്യക്തമായ അജണ്ടയോടും പ്ലാനിങ്ങോടും കുറേ മാഫിയകൾ ചെയ്‌ത കുരുക്കാണ്. തങ്ങൾ കാരണം സാമ്പത്തിക നഷ്‌ടമുണ്ടായെന്ന ചിന്താഗതിയിൽ പലരും പല ഉദ്യോഗസ്ഥർക്കുമായി പണം ഇറക്കികൊടുത്ത് കുടുക്കിയ സംഭവമാണിതെന്നും അവർ വീഡിയോയിലൂടെ വിശദീകരിച്ചു.

Readers Comment

Add a Comment