Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:43 am
  • 20th April, 2024
  • Broken Clouds
33.82°C32.62°C
  • Humidity: 54 %
  • Wind: 1.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വനിതകൾക്ക് സെപ്റ്റംബർ അഞ്ചിന് നടക്കുന്ന നാഷണൽ ഡിഫൻസ് അക്കാദമിയുടെ പരീക്ഷയിൽ പങ്കെടുക്കാമെന്ന് സുപ്രീംകോടതി. രാജ്യത്തിന്റെ സായുധസേനയിലെ വനിതപ്രാതിനിധ്യത്തിന്റെ കാര്യത്തിൽ ഇടുങ്ങിയ മനസ്ഥിതിയുമായി നടക്കുന്നവരെ സുപ്രീംകോടതി വിമർശിച്ചു.

മാനസികാവസ്ഥയുടെ പ്രശ്‌നമാണിത്. കേസിൽ ഉത്തരവിറക്കാൻ നിർബന്ധിക്കരുത്. ഇക്കാര്യത്തിലെ നയപരമായ തീരുമാനം സ്ത്രീ-പുരുഷ വിവേചനം സൃഷ്ടിക്കുന്നതാണ്. നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ പുരോഗമനപരമായ മാറ്റങ്ങളുണ്ടാവണമെന്നും കോടതി ആവശ്യപ്പെട്ടു.ജസ്റ്റിസുമാരായ എസ്.കെ.കൗൾ, ഋഷികേശ് റോയ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം. സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യ അവസരം നൽകണമെന്ന വിവിധ കോടതി വിധികൾ എൻ.ഡി.എ പരീക്ഷയുമായി ബന്ധപ്പെട്ട് ലംഘിച്ചതിലും ജസ്റ്റിസുമാർ അതൃപ്തി രേഖപ്പെടുത്തി.

Readers Comment

Add a Comment