Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് പ്രതികളായ തോമസ് ഡാനിയേലും റിനു മറിയം തോമസും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയിൽ. ഓസ്‌ട്രേലിയയിലുള്ള ഇവരുടെ നിക്ഷേപത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നു പ്രതികൾ ഒഴിഞ്ഞു മാറുകയാണെന്നും ഇഡി വ്യക്തമാക്കി.
ഇരുവരെയും ആറു ദിവസത്തേക്കു കൂടി കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഇഡി ഇക്കാര്യം അറിയിച്ചത്.അതേസമയം, ഫിനാൻസിന്റെ കൊച്ചി ഇടപ്പള്ളിയിലുള്ള ബ്രാഞ്ചിൽ സിബിഐ പരിശോധന നടത്തി. ഇവിടെനിന്നു ഡിജിറ്റൽ തെളിവുകളും ഇടപാടുകളുടെ രേഖകളും ശേഖരിച്ചതായാണ് വിവരം. കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കുകൾ ഉൾപ്പടെയുള്ളവ പിടിച്ചെടുത്തു. കേസിൽ സംസ്ഥാന വ്യാപകമായി ഇവരുടെ ഓഫിസുകളിൽ റെയ്ഡ് നടത്താനാണ് സിബിഐ തീരുമാനം.
23.82°C








