Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:21 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സുനന്ദ പുഷ്കർ ദുരൂഹമരണക്കേസിൽ കുറ്റാരോപിതനായ ഭർത്താവും എം പിയുമായ ശശി തരൂരിന് ആശ്വാസമായി കോടതി വിധി. ശശി തരൂർ കുറ്റവിമുക്തനെന്ന് ഡൽഹി റോസ് അവന്യൂ കോടതി. അഡീഷണൽ സെഷൻസ് ജഡ്ജ് ഗീതാഞ്ജലി ഗോയലാണ് വിധി പ്രസ്താവിച്ചത്. മൂന്ന് തവണ കേസ് വിധി പറയുന്നതിനായി മാറ്റി വെച്ചിരുന്നു. കേസിൽ കൂടുതൽ വാദങ്ങൾ സമർപ്പിക്കാൻ അനുമതി തേടി ഡൽഹി പൊലീസ് നേരത്തെ അപേക്ഷ നൽകിയിരുന്നു. തരൂരിനെതിരായ കുറ്റം തെളിയിക്കാൻ ഹർജിക്കാർ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു.

ശശി തരൂരിനെതിരെ ആതമഹത്യ പ്രേരണക്കും ഗാർഹിക പീഡനത്തിനും കുറ്റം ചുമത്തണം എന്നതായിരുന്നു പോലീസിന്റെ ആവശ്യം. എന്നാൽ, ആത്മഹത്യ പ്രേരണാക്കുറ്റവും കൊലക്കുറ്റം എന്നിവയൊന്നും ശശി തരൂരിനെതിരെ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. സുനന്ദ പുഷ്കറിൻറേത് അപകട മരണമാണെന്നും തനിക്കെതിരെ യാതൊരു തെളിവും ഇല്ലെന്നുമായിരുന്നു ശശി തരൂരിൻറെ വാദം. 2014 ജനുവരിയിലായിരുന്നു സുനന്ദ പുഷ്കറിൻറെ മരണം.

Readers Comment

Add a Comment