Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:14 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് ഒരു വനിതാ ചീഫ് ജസ്റ്റിസ്. ജസ്റ്റിസ് ബി.വി നാഗരത്ന 2027 ൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസാകുന്ന ആദ്യ വനിതയാകുമെന്ന് റിപ്പോർട്ട്‌. ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ നേതൃത്വത്തിൽ സുപ്രീം കോടതി കൊളീജിയം സുപ്രീം കോടതിയിലേക്ക് ഉയർത്തുന്നതിന് ഒൻപത് ജഡ്ജിമാരുടെ പേര് ശുപാർശ  ചെയ്തു. ഇതിൽ മൂന്ന് വനിതാ ജഡ്ജിമാരുമുണ്ട്. നിലവിൽ കർണാടക ഹൈകോടതിയിൽ ജഡ്ജിയാണ് ജസ്റ്റിസ് ബി.വി നാഗരത്ന.ഏറെക്കാലമായി ഇന്ത്യക്ക് ഒരു വനിതാ ചീഫ് ജസ്റ്റിസ് വേണമെന്ന ആവശ്യം പലഭാഗത്തു നിന്നും ഉയർന്നുവന്നിരുന്നു. ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ വിരമിക്കുന്നതിന് മുൻപ് ‘ഇന്ത്യക്ക് ഒരു വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ എന്ന് അഭിപ്രായപ്പെട്ടിരുന്നു.

ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസായിരുന്ന ഇ.എസ്. വെങ്കട്ടരാമയ്യയുടെ മകളാണ് ജസ്റ്റിസ് ബി വി നാഗരത്‌ന. 2008 ലാണ് കർണാടക ഹൈകോടതിയുടെ അഡീഷണൽ ജഡ്ജിയായി ചുമതലയേറ്റത്. രണ്ട് വർഷത്തിന് ശേഷം സ്ഥിരം ജഡ്ജിയായും നിയമിതയായി. ഈ ചരിത്രം നേട്ടം സ്ത്രീ മുന്നേറ്റത്തിലെ വലിയൊരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു.

Readers Comment

Add a Comment