Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക് ശിപാർശ ചെയ്യപ്പെട്ട ഒമ്പത് പേരുകളിൽ മൂന്ന് വനിതകളും. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ കൊളീജിയം ശിപാർശ ചെയ്‌ത പേരുകളിൽ ജസ്റ്റിസ് ബിവി നാഗരത്ന, ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് ബെലാ ത്രിവേദി എന്നീ മൂന്ന് വനിത ജഡ്‌ജിമാരാണ് ഉൾപ്പെട്ടിരിക്കുന്നത്. ഒരുപക്ഷെ ഇവരിൽ ഒരാളാകാം രാജ്യത്തെ ആദ്യ വനിത ചീഫ് ജസ്റ്റിസ് പദവിയിലേക്കെത്തുന്നതും.ഇവർക്ക് പുറമേ മുതിർന്ന അഭിഭാഷകൻ പിഎസ് നരസിംഹ, ജസ്റ്റിസ് എ ഓക, ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് എ കെ മഹേശ്വരി, ജസ്റ്റിസ് സി ടി രവീന്ദ്രകുമാർ, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരെയാണ് ചീഫ് ജസ്റ്റിസ് നിയമനത്തിനായി സുപ്രീം കോടതി കൊളീജിയം അംഗീകരിച്ചിരിക്കുന്നത്.
29.82°C








